
ചെറുവത്തൂർ ∙ ഇനി എത്രനാൾ കാത്തിരിക്കണം ഈ സ്റ്റാൻഡിലേക്ക് ബസ് കയറാൻ?.. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ചീമേനി ടൗണിലെ ബസ് സ്റ്റാൻഡ് നിർമാണമാണ് ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നത്.
വർഷങ്ങൾക്കു മുൻപുതന്നെ ചീമേനിയിലെ ജനത ആഗ്രഹിക്കുന്നതാണ് ബസ് സ്റ്റാൻഡ്. ഒട്ടേറെ ബസുകൾ എത്തിച്ചേരുന്ന ഇവിടെ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ കട
വരാന്തയിലും മറ്റും നിൽക്കേണ്ട അവസ്ഥയാണ്.
നിർമാണത്തിന് ആവശ്യമായ ഭൂമിയായിരുന്നു പ്രശ്നം.
പ്ലാന്റേഷൻ കോർപറേഷന്റെ കയ്യിലാണ് സ്റ്റാൻഡ് നിർമാണത്തിന് കണ്ടെത്തിയ ഭൂമി ഉണ്ടായിരുന്നത്. ഈ ഭൂമി വിട്ടുകിട്ടുന്നതിനുവേണ്ടി എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിതല ചർച്ചയെ തുടർന്നാണ് ഭൂമി ലഭിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരുകോടി രൂപയും എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചു. എന്നാൽ ബാക്കി തുക കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ തടസ്സം.
ബാങ്ക് വായ്പയെടുത്ത് നിർമാണം പൂർത്തീകരിക്കാനാണ് പഞ്ചായത്ത് അധികൃതർ ലക്ഷ്യമിടുന്നത്.
ആദ്യം വന്നത് ഓപ്പൺ ഓഡിറ്റോറിയം
സ്റ്റാൻഡ് വരുന്നതിനു മുൻപുതന്നെ ഓപ്പൺ ഓഡിറ്റോറിയം വന്നു. ജനങ്ങൾക്ക് ബസ് കാത്തിരിക്കാനുള്ള ഷെൽട്ടറും പണിതു.
എന്നാൽ ബസുകൾ എപ്പോൾ കയറുമെന്ന് മാത്രം പറയാനാകില്ല. ചീമേനിയിലെ ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ പൊതുചിത്രമാണിത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഇവിടെ ഓപ്പൺ ഓഡിറ്റോറിയം പണിതത്.
സ്റ്റാൻഡ് നിർമാണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള ഷെൽട്ടറും നേരത്തെ നിർമിച്ചു കഴിഞ്ഞു. എന്നാൽ സ്റ്റാൻഡിലേക്ക് കയറുന്ന ബൈപാസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല.
അതേസമയം സ്റ്റാൻഡ് നിർമാണം തുടങ്ങുന്നതിനു മുൻപേ ബസ് ഷെൽട്ടർ പണിതത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. നിർമിച്ച ഷെൽട്ടറിലേക്ക് മഴവെള്ളം കയറി നശിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]