രാജ്യത്തെ വ്യോമയാന മേഖലയിൽ പുതിയ സർവീസുകളുമായി വിപുലീകരണ പദ്ധതികൾ ഒരുങ്ങുന്നു. അടുത്ത 5 വർഷത്തിനിടെ 50 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി മംഗളൂരു സർവീസ് ഉടൻ തന്നെ ആരംഭിക്കും. വിശാഖപട്ടണം, കോയമ്പത്തൂർ തുടങ്ങിയ നിരവധി നഗരങ്ങൾ പദ്ധതിയുടെ പരിഗണനയിലുണ്ട്.
കേരളത്തിൽ കൊച്ചിക്ക് ശേഷം കണ്ണൂരിൽ പുതിയ സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, അഗത്തി റൂട്ടുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
ഇന്ത്യയിലെ ആകെ 164 വിമാനത്താവളങ്ങളിൽ 70 എണ്ണത്തിൽ മാത്രമാണ് വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ തോതിലുള്ള അവസരങ്ങളാണ് മുന്നിലുള്ളത്.
ഗോവയ്ക്കും ഹൈദരാബാദിനും പുറമേ പുതിയ ഹബ്ബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യ, വെസ്റ്റ്, സെൻട്രൽ, നോർത്ത്, ഈസ്റ്റ് എന്നിങ്ങനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എങ്കിലും അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ പ്ലാനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ഗോവയ്ക്കും ഹൈദരാബാദിനും പുറമെ നവി മുംബൈയും, വടക്കേ ഇന്ത്യയിൽ ഹിൻഡൻ, കാൻപുർ, ലക്നൗ എന്നിവയിൽ ഏതെങ്കിലുമൊന്നു ഹബ് ആക്കുന്നതും പരിഗണനയിലുണ്ട്. പദ്ധതിക്കുള്ള ഫണ്ടിംഗിന്റെ കാര്യത്തിലും പുരോഗതിയുണ്ട്.
ആദ്യഘട്ടത്തിൽ 250 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചിരുന്നത്. ഇതിനു പുറമേ അടുത്ത 250 കോടി രൂപ കൂടി സമാഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
ഇതിൽ 63 കോടി രൂപ മുൻ നിക്ഷേപകർ തന്നെ നൽകിക്കഴിഞ്ഞു. ബാക്കി തുകയ്ക്കുള്ള കരാർ അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

