സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക ഭദ്രതയും വരവുചെലവ് കണക്കുകളും സംബന്ധിച്ച നിർണായകമായ ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി.
സതീശൻ ആയിരിക്കും സഭയുടെ മേശപ്പുറത്ത് ഈ രേഖ സമർപ്പിക്കുക. ഇന്ന് രാവിലെ 8 മണിക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ ധവളപത്രത്തിന്റെ ഉള്ളടക്കം വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ അനുമതി നൽകും.
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ സർക്കാരിനുണ്ടായ വരുമാന നഷ്ടവും സാമ്പത്തിക ധൂർത്തും സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്തും. പ്രത്യേകിച്ചും കിഫ്ബി (KIIFB) വഴി ഉണ്ടായ സാമ്പത്തിക ബാധ്യതകൾ, നികുതി പിരിവിലെ പോരായ്മകൾ, കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ലഭിച്ച ഫണ്ടുകൾ, അതിന്റെ വിനിയോഗം, വകമാറ്റി ചെലവഴിച്ച തുകകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതിൽ ഇടംപിടിക്കും.
ഖജനാവിന്റെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ ജനങ്ങൾക്കും സഭയ്ക്കും മുന്നിൽ തുറന്നുകാട്ടാൻ സർക്കാർ ലക്ഷ്യമിടുന്നു. നേരത്തെ നിയമസഭയിൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു.
“വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും” അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട
കണക്കുകൾ, മുൻകാലങ്ങളിൽ ലഭിച്ച സഹായങ്ങൾ, നിലവിൽ നേരിടുന്ന അവഗണനകൾ എന്നിവ സംബന്ധിച്ച വ്യക്തമായ വിശകലനവും ധവളപത്രത്തിലുണ്ടാകുമെന്ന് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

