കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ കർശന പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് വിവിധ സ്ഥാപനങ്ങൾക്കും കെട്ടിട
ഉടമകൾക്കും പിഴ ചുമത്തി. ചെങ്കളയിലെ 14 ക്വാർട്ടേഴ്സുകളുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി.
കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറാതെ പരിസരത്ത് പലയിടങ്ങളിലായി നിക്ഷേപിച്ചതായി കണ്ടെത്തി. കൂടാതെ, മലിനജല പൈപ്പുകൾ തകരാറിലായതിനെ തുടർന്ന് കെട്ടിടത്തിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുകയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഇതിനായി കെട്ടിട ഉടമയ്ക്ക് 20,000 രൂപ പിഴ ചുമത്തി.
രണ്ട് ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം തുടർനടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഏജൻസി മാലിന്യ സംഭരണ ഷെഡിന് പുറത്ത് മാലിന്യം കൂട്ടിയിട്ടതിന് 10,000 രൂപ പിഴ ഈടാക്കി.
മുനിസിപ്പൽ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. സെന്റ് പീറ്റേഴ്സ് സ്കൂൾ, തേജസ്വിനി ആശുപത്രി, എൻമകജെ പഞ്ചായത്തിലെ അഡ്യനടുക്കയിലുള്ള സൂപ്പർമാർക്കറ്റ്, ക്വാർട്ടേഴ്സ്, മൊഗ്രാലിലെ ക്വാർട്ടേഴ്സ്, സൂപ്പർമാർക്കറ്റ്, ബെള്ളൂർ നാട്ടക്കല്ലിലെ ഗവ.
ഹൈസ്കൂൾ, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മൊത്തം 30,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ.വി.മുഹമ്മദ് മദനി, സ്ക്വാഡ് അംഗം വി.എം.ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.രശ്മി, ടിജോ കെ.
ജോർജ്, കെ.സുരേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

