രാജപുരം ∙ മലബാറിന്റെ കുടിയേറ്റ മണ്ണിൽ ചർച്ച് ഓഫ് സൗത്ത്് ഇന്ത്യയുടെ (സിഎസ്ഐ) ഒരു ദേവാലയം കൂടി പ്രതിഷ്ഠയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. കള്ളാർ അടോട്ടുകയയിലാണ് സിഎസ്ഐ കർണാടക സതേൺ രൂപതയുടെ കീഴിൽ പുതുക്കിപ്പണിത സെന്റ് പീറ്റേഴ്സ് ദേവാലയം ഇന്ന് ആരാധനയ്ക്കായി തുറക്കുന്നത്.
1974ൽ ആണ് മധ്യതിരുവിതാംകൂറിൽനിന്നു കുടിയേറിയ 5 കുടുംബങ്ങളുടെ പ്രാർഥനാ കേന്ദ്രമായി ചെറിയ രീതിയിൽ സെന്റ് പീറ്റേഴ്സ് ദേവാലയം തുറന്നത്.
പിന്നീട് 1988ൽ ദേവാലയം പുതുക്കിപ്പണിതെങ്കിലും വർഷങ്ങൾ പിന്നിട്ടതോടെ പ്രദേശത്തെ സഭാഗംങ്ങളായ കുടുംബങ്ങളുടെ എണ്ണം വർധിച്ചതോടെ പ്രാർഥനയ്ക്കായി സ്ഥലം തികയാതെവന്നു. ഇതെത്തുടർന്നാണ് 2017ൽ സൗകര്യമുള്ള പുതിയ ദേവാലയം വേണമെന്ന ചിന്തയുയർന്നത്. തുടർന്ന് മലയോരത്തെ സിഎസ്ഐ സഭാംഗങ്ങളും സഭയും ചേർന്ന് നടത്തിയ തീവ്രശ്രമത്തിന്റെ ഫലമാണ് ഇന്ന് യാഥാർഥ്യമാകുന്നത്.
ഇന്നു രാവിലെ 8.30ന് സിഎസ്ഐ കർണാടക സതേൺ രൂപതാ ബിഷപ് റവ.
ഹേമചന്ദ്ര കുമാർ പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിക്കും. പ്രദക്ഷിണം, ദേവാലയ പ്രതിഷ്ഠാ സ്ഥിരീകരണ ശുശ്രൂഷ തുടങ്ങിയവ നടക്കും.
ഫാ.ബിനു സി.ജോൺ, ഫാ. സുബീഷ് എം.മാത്യു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
11ന് നടക്കുന്ന പൊതുസമ്മേളനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്യും.
ബിഷപ് റവ.ഹേമചന്ദ്ര കുമാർ അധ്യക്ഷത വഹിക്കും. ബാലഭാരതി ഹേമചന്ദ്ര കുമാർ, ഫാ.ജോസ് അരീച്ചിറ, ഫാ.ജോർജ് പഴയപറമ്പിൽ, രേഖ ബർന്നബാസ്, ഫാ.ജോസ് കളത്തിപ്പറമ്പിൽ, ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ പി.ഗീത, കെ.ഗിരീഷ് കുമാർ, കള്ളാർ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് എച്ച്.
വിഘ്നേശ്വര ഭട്ട്, കള്ളാർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സുബൈർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സംഗീതവിരുന്നോടെ ദേവാലയ പ്രതിഷ്ഠാ ചടങ്ങുകൾ സമാപിക്കും.
ജില്ലയുടെ മലയോര മേഖലയിൽ സിഎസ്ഐ സഭാ വിശ്വാസികളുടെ അശ്രാന്ത പരിശ്രമത്താൽ മനോഹരമായ പുതിയൊരു ദേവാലയം കള്ളാർ അടോട്ടുകയയിൽ ഇന്നു യാഥാർഥ്യമാവുകയാണ്. നിസ്വാർഥമായ പ്രവൃത്തികളും നന്മയുള്ള മനസ്സും ചേരുമ്പോഴാണ് നാം വിശ്വാസ ദീപ്തമായ ജീവിതത്തിന്റെ ഉടമകളാകുന്നത്.
ഇത്തരത്തിൽ ചിന്തിച്ച മലയോരത്തെ സാധാരണക്കാരായ വിശ്വാസികളുടെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് നമുക്ക് ലഭിച്ചിരിക്കുന്ന ദേവാലയം.
റവ.ഹേമചന്ദ്ര കുമാർ ബിഷപ്, സിഎസ്ഐ കർണാടക സതേൺ രൂപത
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

