തിരുവനന്തപുരം ജില്ലയിലെ ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കായി തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്നു വ്യക്തമാക്കി മുഖ്യമന്ത്രി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പരിപാടി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ചെമ്പഴന്തിക്കു പോകുന്ന വഴിയില്‍ അവിടെ നേതാക്കന്മാരും പ്രവര്‍ത്തകരും നില്ക്കുന്നതു കണ്ടാണ് വാഹനം നിര്‍ത്തി ഇറങ്ങിയത്. ആരും തന്നെ തടഞ്ഞിരുന്നില്ല.
പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് താൻ പുറത്തിറങ്ങിയത്. അപ്പോഴാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്.
അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലെന്നോര്ത്ത് തിരിച്ചു പോരുകയായിരുന്നുവെന്നും, തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി തനിക്ക് പരിചയമില്ലെന്നും, അദ്ദേഹത്തിന്റെ കൗണ്‍സിലറായിരുന്ന ഭാര്യ മരിച്ചപ്പോഴാണ് വീട്ടില്‍ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം വന്ദേമാതരം ആലാപനത്തെക്കുറിച്ചുള്ള നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട്.
സര്‍ക്കാര്‍ പരിപാടികളില്‍ അതു മുഴുവന്‍ ആലപിക്കില്ല. അതേസമയം, ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയില്‍ അവരുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണു മുഴുവന്‍ ആലപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികളിലേക്ക് ഉപരാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

