കുണ്ടറയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും നശിച്ചു. കുഴിമതിക്കാട് ജംക്ഷനു സമീപത്തുവെച്ചാണ് അപകടം നടന്നത്.
കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവും സഹോദരിയും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അംബിപൊയ്ക – കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരും ഉടൻ തന്നെ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിലേക്ക് തീ പടർന്നുപിടിച്ചു.
വിവരമറിഞ്ഞയുടൻ കുണ്ടറയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഫോം ഉപയോഗിച്ച് തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. വാഹനത്തിന്റെ ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

