തൃക്കരിപ്പൂർ∙ സ്ഥാനാർഥിയും സഹപ്രവർത്തകരും വഞ്ചിയിലുണ്ട്. കവ്വായി കായലിന്റെ കൈവഴിയിൽ വോട്ടർമാരെ തേടിയുള്ള യാത്ര….
ഇതു പടന്ന പഞ്ചായത്തിലെ തെക്കെക്കാട്ടിൽനിന്നുള്ള കാഴ്ച. രണ്ടര പതിറ്റാണ്ടുമുൻപ് വരെ തെക്കെക്കാട്ടിൽനിന്നു പടന്ന കരയിൽ എത്തണമെങ്കിൽ വഞ്ചി കൂടിയേ തീരൂ.
കായലിൽ ബണ്ടു പണിതതോടെയാണ് കരയിലെത്താൻ മാർഗമായത്. ബാക്കി ഭാഗങ്ങളിൽ നിന്നു കര പിടിക്കാൻ ഇപ്പോഴും വഞ്ചി യാത്രയുണ്ട്.
വോട്ടു തേടാനും വഞ്ചി വേണം. ഇന്നലെ ഇടതുമുന്നണി സ്ഥാനാർഥി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.സി.സുബൈദയും മുന്നണി പ്രവർത്തകരും വഞ്ചിയിലാണ് വോട്ടുപിടിത്തം നടത്തിയത്.
യാത്രാ രംഗത്ത് തെക്കെക്കാട് ഗ്രാമം നേരിട്ട ദുരിതത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ് വഞ്ചിയിലെ വോട്ടുയാത്രയെന്നു മുന്നണി പ്രവർത്തകരുടെ വിശദീകരണം.1400 വോട്ടർമാരുണ്ട് വാർഡിൽ.
തെക്കെക്കാട് ബോട്ടുജെട്ടി പരിസരത്തു നിന്നാണ് സുബൈദയും പ്രവർത്തകരും വഞ്ചിയേറിയത്. ബണ്ടിന്റെ തെക്കുഭാഗം വരെ പോയ ശേഷം പടിഞ്ഞാറേ പുഴയിലൂടെ പുറത്താൾ വഴി കയറി തെക്കെക്കാട് വടക്ക് ബണ്ട് പരിസരത്ത് സമാപിച്ചു.കോളാമ്പി മൈക്കിന്റെ കാതടപ്പൻ ശബ്ദം കായൽപരപ്പിൽ തട്ടി പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
പ്രചാരണത്തിനു ചുക്കാൻപിടിച്ചത് നടൻ പി.പി.കുഞ്ഞിക്കൃഷ്ണൻ.
നിലവിൽ പടന്ന പഞ്ചായത്ത് 9 ാം വാർഡ് അംഗമാണ് കുഞ്ഞിക്കൃഷ്ണൻ. എൽഡിഎഫിനു ഭരണം ലഭിച്ചാൽ പ്രസിഡന്റാക്കാനാണ് സുബൈദയെ സിപിഎം പോരിനിറക്കിയത്. ഭരണം നിലനിർത്താനും സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ തെക്കെക്കാട് വാർഡ് പിടിച്ചെടുക്കാനും നിലവിലുള്ള സ്ഥിരസമിതി അധ്യക്ഷ ടി.കെ.പി.ഷാഹിദയെ സ്വതന്ത്രയായി രംഗത്തിറക്കിയിരിക്കയാണ് മുസ്ലിം ലീഗ്.
ബിജെപിയുടെ പി.പി.ഉണ്ണിയാണ് സ്ഥാനാർഥികളിലെ മൂന്നാമൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

