മൊഗ്രാൽ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ തുടക്കമാകും. സ്റ്റേജിതര മത്സരങ്ങൾ മാത്രമാണ് നാളെയും മറ്റന്നാളുമായി നടക്കുന്നത്.
സ്റ്റേജിന മത്സരങ്ങൾ തിരഞ്ഞെടുപ്പിനു ശേഷം ഇതേ മാസം 29 മുതൽ 31 വരെ നടക്കും. സംസ്ഥാനത്തെ ഏറെ ജില്ലകളിലും കലോത്സവം പൂർത്തിയായി.
നവംബർ അവസാന വാരം കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറിയിൽ മേള നടത്താനായിരുന്നു ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്.
എന്നാൽ കലോത്സവം ഏറ്റെടുക്കാൻ സ്കൂൾ അധികൃതർ തയാറായിരുന്നില്ല. പിന്നീട് മൊഗ്രാൽ ഗവ.ജിവിഎച്ച്എസ്എസിലേക്കു മാറ്റുകയായിരുന്നു.
ഇവിടെ കലോത്സവം നടത്താൻ തീരുമാനിച്ച തീയതി 2 തവണ മാറ്റി. നാളെ രാവിലെ 9.30 മുതൽ ഒന്നാം മുറിയിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കുള്ള ചിത്രരചനകളോടെയാണ് (പെൻസിൽ) മത്സരം തുടങ്ങുന്നത്.
തുടർന്ന് ചിത്രരചന ജലഛായം, ഓയിൽ കളർ മത്സരവും നടക്കും. രണ്ടാം മുറിയിൽ ഉറുദു വിവിധ മത്സരങ്ങളും മൂന്നിൽ കാർട്ടൂണും കൊളാഷും നാലിൽ സംസ്കൃതോത്സവം കവിത, ഉപന്യാസവും നടക്കും.
കന്നഡ ഉപന്യാസ– കവിത–കഥാരചനകളും ഉറുദു ക്വിസും ഹിന്ദി ഉപന്യാസവും കവിത–കഥാരചനകളും നടക്കും 3നു വൈകിട്ടു വരെ സ്റ്റേജിതര മത്സരങ്ങൾ ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

