ഉച്ചില റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മഞ്ചേശ്വരത്തിനും ഉള്ളാളിനും ഇടയിലുള്ള ഉച്ചില റെയിൽവേ ഗേറ്റ് ഇന്ന് വൈകിട്ട് 6 മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
കെഎസ്ആർടിസി: മൂന്നാറിലേക്ക് വിനോദയാത്ര 7ന്
കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മൂന്നാറിലേക്ക് വിനോദയാത്ര നടത്തുന്നു. 7ന് രാത്രി 8നു കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെടും.
മൂന്നാർ, മറയൂർ, ചതുരംഗപ്പാറ, ലോക്ക്ഹാർട്ട് പോയിന്റ്, ലക്കം വാട്ടർ ഫാൾസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. 10ന് രാവിലെ 5ന് കാഞ്ഞങ്ങാട്ട് തിരിച്ചെത്തും.
9446088378.
രേഖകൾ സമർപ്പിക്കണം
കാസർകോട് ∙ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധിയിൽനിന്നു പെൻഷൻ, കുടുംബ പെൻഷൻ ലഭിക്കുന്നവർ 15ന് മുൻപ് ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവയും 60 വയസ്സിനു താഴെയുള്ള കുടുംബ പെൻഷൻകാർ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും സമർപ്പിക്കണം. 0495-2360720.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കാസർകോട് ∙ കെട്ടിട
നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ വിവിധ പെൻഷനുകൾ ലഭിക്കുന്നവർ പെൻഷൻ തുടർന്നും ലഭിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ മുതൽ ഡിസംബർ 31 വരെ ഹാജരാക്കണം. സാന്ത്വന, കുടുംബ പെൻഷൻ ലഭിക്കുന്നവർ പുനർഃവിവാഹിതയല്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കണം.
60 വയസ്സിന് മുകളിലുള്ളവർക്ക് സാക്ഷ്യപത്രം ആവശ്യമില്ല.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ നടത്തുന്ന പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ ക്ലാസുകൾ എടുക്കുന്നതിനു അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിലാണ് ക്ലാസ്. കന്നഡ മേഖലയിൽ കന്നഡ മീഡിയം അധ്യാപകരെയാണ് ആവശ്യമുള്ളത്.
ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളാണ് ഹയർസെക്കൻഡറി തുല്യതയ്ക്ക്. ജില്ലയിൽ ക്ലാസുകൾ ആരംഭിക്കുന്ന സ്ഥലങ്ങൾ: തൃക്കരിപ്പൂർ, നീലേശ്വരം, ഹൊസ്ദുർഗ്, മാവുങ്കാൽ, ചെർക്കള, ബോവിക്കാനം, കാസർകോട് ടൗൺ, കുമ്പള, പൈവളിഗെ, മഞ്ചേശ്വരം.
രേഖകൾ സഹിതം ജില്ലാ കോഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ 7ന് അകം അപേക്ഷിക്കണം. 8281175355.
അധ്യാപകർ
പെർഡാല ∙ ഗവ.
ഹൈസ്കൂളിൽ എൽപിഎസ്ടി (കന്നഡ), യുപിഎസ്ടി (അറബിക് ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 3ന് 11നു സ്കൂളിൽ.
9048405684. ബന്തടുക്ക ∙ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം ഒഴിവ്.
അഭിമുഖം 3ന് 10നു സ്കൂളിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

