തെന്നിന്ത്യൻ താരം ധനുഷ് നായകനായി എത്തിയ പുതിയ തമിഴ് ചലച്ചിത്രം കര ഒടിടി പ്ലാറ്റ്ഫോമിലേക്ക്. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിർവഹിച്ച ഈ ചിത്രം, മെയ് 28 മുതൽ നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകരിലേക്ക് എത്തും.
തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രത്തിൽ മലയാളി താരം മമിതയാണ് നായികയായി വേഷമിടുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ.
ഐഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും തേനി ഈശ്വർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്. മമിതയുടെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് താരം കടന്നുപോകുന്നത്.
വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിൽ വിജയ്യുടെ മകളുടെ വേഷത്തിൽ മമിത അഭിനയിക്കുന്നുണ്ട്. കൂടാതെ, സൂര്യ 46-ൽ സൂര്യയുടെ നായികയായും, പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ് എന്ന ചിത്രത്തിലും മമിത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് തന്നെ രചനയും സംവിധാനവും നിർവഹിച്ച് നായകനായെത്തിയ ഈ ചിത്രത്തിൽ നിത്യ മേനൻ ആണ് നായികയായി വേഷമിട്ടത്.
തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്-നിത്യ മേനൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ശാലിനി പാണ്ഡേ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം, ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചലച്ചിത്രമാണ്.
വണ്ടർബാർ ഫിലിംസ്, ഡൺ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

