ബോംബെ ഐഐടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആത്മഹത്യ ചെയ്ത സഹിൽ വകോദ പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്ന ദൃശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോപ്പിയടി പിടികൂടിയതിന് പിന്നാലെയായിരുന്നു വിദ്യാർഥി ജീവനൊടുക്കിയത്. പരീക്ഷാഹാളിൽ വെച്ച് പ്രൊഫസർ വിദ്യാർഥിയെ കോപ്പിയടിക്കുന്നത് പിടികൂടുന്നതും, തുടർന്ന് ഇദ്ദേഹം പരീക്ഷാ ഹാളിന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജാതി അധിക്ഷേപം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഹോസ്റ്റൽ മുറിയിൽ സഹിൽ വകോദ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോളജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ആരോപിച്ചുകൊണ്ട് രാത്രി തന്നെ വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പോലീസ് അന്വേഷണം നേരിടുന്ന അധ്യാപകനെ ഡീൻ ചുമതലയിൽ നിന്ന് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. പ്രൊഫസർ സൂര്യനാരായൺ ഡൂല്ലയ്ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നിലവിൽ പ്രതിഷേധം തുടരുന്ന വിദ്യാർഥികൾ. മരിച്ച സാഹിലിനെ കോപ്പിയടിക്കുന്നത് പിടികൂടിയത് ഈ അധ്യാപകൻ തന്നെയാണ്.
അതേസമയം, ഈ അധ്യാപകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐഐടി ക്യാമ്പസിൽ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും ചേർന്ന് പ്രകടനവും നടത്തിയിട്ടുണ്ട്. എന്നാൽ വിദ്യാർഥിക്കെതിരെ യാതൊരുവിധ ജാതി അധിക്ഷേപവും ഉണ്ടായിട്ടില്ലെന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാതി അധിക്ഷേപ ആരോപണത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

