രാഷ്ട്രീയ കേരളത്തിലും ദേശീയ തലത്തിലും കൗതുകമുണർത്തിക്കൊണ്ട്, കോക്രോച്ച് ജനതാ പാർട്ടി (ഡെമോക്രാറ്റിക്) എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ മനീഷ് ബ്രഹ്മഭട്ട്. രാഷ്ട്രീയ രംഗത്ത് ഒട്ടും പുതുമുഖമല്ലാത്ത മനീഷ്, 2022-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലൻപുർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയ ചരിത്രമുള്ള വ്യക്തിയാണ്.
അന്നത്തെ തിരഞ്ഞെടുപ്പിൽ 964 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്ത് എത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന അനികേത് ഗിരീഷ്ഭായ് താക്കർ 95,588 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പ്രകാരം, 37 വയസ്സുകാരനായ മനീഷ് ബ്രഹ്മഭട്ട് മാനേജ്മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും എൽഎൽബി ഒന്നാം വർഷവും പൂർത്തിയാക്കിയ ഇദ്ദേഹത്തിന് ഏകദേശം 44.42 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.
കൂടാതെ നാല് ക്രിമിനൽ കേസുകൾ ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. താൻ പുതിയ പാർട്ടി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കുന്നുണ്ട്.
സിജെപിയുടെ നേതൃത്വത്തിലുള്ള അഭിജീത് ദിപ്കേ സംഘടനയെ തനിക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമായി ഒതുക്കി ‘കേജ്രിവാൾ ടീം’ ആക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിലെ പ്രധാന നേതൃനിരയിൽ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് അധികമുള്ളതെന്നും, ബിജെപിയെ കേവലം എതിർക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളതെന്നും മനീഷ് ബ്രഹ്മഭട്ട് കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

