ആരാധകരേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി ചിത്രം എമ്പുരാന് മുമ്പ് ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫർ വീണ്ടും തിയേറ്ററിൽ എത്തിയേക്കും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. ടൊവീനോ ചിത്രം എ.ആർ.എമ്മിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ആന്റണി പെരുമ്പാവൂർ ഇക്കാര്യം അറിയിച്ചത്.
എമ്പുരാന്റെ റിലീസിന് തൊട്ടുമുമ്പ് ലൂസിഫർ ഇറങ്ങാൻ സാധ്യതയുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ലൂസിഫർ റീ റിലീസ് ചെയ്ത് തിയേറ്ററിൽ രണ്ടാഴ്ച എല്ലാവരും വന്ന് കണ്ട് അത് കഴിഞ്ഞ് എമ്പുരാൻ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നായിരുന്നു ആനറ്ണി പെരുമ്പാവൂരിന്റെ മറുപടി.
2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് ‘എല്‍2: എമ്പുരാന്’. ജനുവരി 26-ന് നടന്ന ചടങ്ങില്‍ നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. വന്‍താരനിരയാണ് ടീസര്‍ ലോഞ്ചിനെത്തിയിരുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ എന്നിവര്‍ക്ക് പുറമേ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്ജുന് ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന് എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]