ഇന്ത്യൻ സിനിമാ സംഗീതപ്രേമികൾക്ക് ഒരിക്കലും മാറ്റിനിർത്താനാവാത്ത കൂട്ടുകെട്ടാണ് എ.ആർ. റഹ്മാനും സോനു നിഗവും. ഇരുവരും ഒന്നിച്ച ഗാനങ്ങൾ ആസ്വാദകർ നെഞ്ചേറ്റിയിട്ടേയുള്ളൂ. എ.ആർ. റഹ്മാനെന്ന ഗായകനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് സോനു നിഗം. റഹ്മാൻ പരിശീലനം ലഭിച്ച ഒരു ഗായകനല്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു അതുല്യമായ ആകർഷണീയതയുണ്ടെന്നാണ് സോനു നിഗം പറഞ്ഞത്.
ഓ2 ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് എ.ആർ. റഹ്മാനെക്കുറിച്ചും അദ്ദേഹം പാടിയ പാട്ടുകളെക്കുറിച്ചും സോനു നിഗം വാചാലനായത്. ഒരു ഗായകനെന്ന നിലയിൽ എ.ആർ. റഹ്മാനെ എങ്ങനെ വിലയിരുത്തുന്നുവെന്നായിരുന്നു അവതാരകന്റെ ചോദ്യം.
“അദ്ദേഹം അത്ര പരിശീലനം ലഭിച്ച ഒരു ഗായകനല്ല. അദ്ദേഹത്തിന്റെ സ്വരം വളരെ മനോഹരമാണ്. അദ്ദേഹം തന്നെത്തന്നെ ഒരു മികച്ച ഗായകനെന്ന് വിളിക്കില്ല, അപ്പോൾ നമുക്ക് എന്ത് പറയാൻ കഴിയും? സ്വന്തം ശബ്ദത്തിന്റെ ഘടന വളരെ മനോഹരമാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ ഒരിക്കലും ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം സ്വയം അവകാശപ്പെട്ടിട്ടില്ല.” സോനു മറുപടി പറഞ്ഞു.
റഹ്മാന്റെ ശക്തി അദ്ദേഹം ചെയ്ത മെലഡികളിലാണെന്ന് സോനു നിഗം അഭിപ്രായപ്പെട്ടു. റഹ്മാൻ മികച്ച സംഗീത സംവിധായകനാണ്. ജോധാ അക്ബർ എന്ന ചിത്രത്തിലെ ‘ലംഹോ കേ ദാമൻ’ ചെയ്യുന്ന സമയത്ത് ആ പാട്ടിന്റെ ഒരു ചെറിയ ഭാഗം രചിക്കാൻ റഹ്മാൻ സ്വാതന്ത്ര്യം തന്നിരുന്നു. വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ഗാനത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നും സോനു നിഗം പറഞ്ഞു.
ദിൽ സേ, താൾ, ഗജിനി, സാഥിയാ, മേം ഹൂം നാ, ലക്കീർ, ജോധാ അക്ബർ, ജീൻസ് തുടങ്ങി നിരവദി ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]