ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസാനെ ഖാനും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ. ഇരുവർക്കുമിടയിലുണ്ടായ തെറ്റിദ്ധാരണയായിരുന്നു വേർപിരിയലിന് കാരണമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
ഇരുവരും തമ്മിൽ വിവാഹമോചിതരായെങ്കിലും ഇപ്പോഴും സൂസാനെ ഖാൻ തങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ലാണ് ഹൃത്വിക് റോഷനും സൂസാനെ ഖാനും തമ്മിൽ 14 വർഷം നീണ്ട വിവാഹജീവിതത്തിനന്ത്യം കുറിച്ചത്. എന്നാൽ എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്ന കാര്യത്തിൽ ഇരുതാരങ്ങളും കാരണമൊന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.
‘എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അവർക്കിടയിലുള്ള കാര്യങ്ങളാണ്. സൂസാനെ ഇപ്പോഴും എനിക്ക് സൂസാനെ തന്നെയാണ്. അവർ ഇഷ്ടത്തിലായിരിക്കെ ഇരുവർക്കുമിടയിൽ ചില തെറ്റിദ്ധാരണകളുണ്ടായി. അത് അവരാണ് മാറ്റിയെടുക്കേണ്ടത്. ഞങ്ങളെ സംബന്ധിച്ച്, അവൾ ഞങ്ങളുടെ കുടുംബത്തിലേക്കാണ് കടന്നുവന്നത്. ഇപ്പോഴും അവർ ഞങ്ങളുടെ കുടുംബാംഗം തന്നെയാണ്’ – രാകേഷ് റോഷൻ പറഞ്ഞു.
നാല് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ 2000-ലാണ് ഹൃത്വികും സൂസാനും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. 14 വർഷങ്ങൾക്ക് ശേഷം 2014ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. എന്നാൽ ഇപ്പോഴും ഇരുവരും പരസ്പര സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]