സംവിധായകന് ഷാഫിയുടെ മരണത്തില്‍ അനുശോചിച്ച് നടന് സുരാജ് വെഞ്ഞാറമൂട്. ഷാഫിയുടെ വിയോഗം വ്യക്തിപരമായ നഷ്ടംകൂടിയാണെന്ന് സുരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. ഷാഫിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും സുരാജ് കൂട്ടിച്ചേര്‍ച്ചു.
സുരാജ് വെഞ്ഞാറമൂടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര് ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്….
എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന് ആയിരുന്നു എനിക്ക് അദ്ദേഹം..
എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്….
ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്…
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന് നല്കട്ടെ…
വിട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]