മലയാളചലച്ചിത്ര ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് മായൻ ചാപ്റ്റർ 1. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരം ജയസൂര്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസർ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന ആവേശകരമായ പ്രഖ്യാപനവും പുതിയ പോസ്റ്ററിനൊപ്പമുണ്ട്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ബിയോണ്ട് ദ ഷാഡോസ് എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
പുതിയ പോസ്റ്ററിലും പോലീസ് യൂണിഫോമിലുള്ള നായകന്റെ ഭാവങ്ങൾക്കാണ് പ്രധാന പരിഗണന നൽകിയിട്ടുള്ളത്. ഇരുണ്ട
പശ്ചാത്തലവും തകർന്ന ചില്ലുകൾക്കുള്ളിലെ കഥാപാത്രത്തിന്റെ തീവ്രമായ ഭാവവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ടീസർ ഉടൻ എത്തുമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്.
നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോയും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കളങ്കാവൽ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ.
ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഓർഡിനറി, അനാർക്കലി തുടങ്ങിയ വൻ വിജയം നേടിയ ചിത്രങ്ങളുടെ നിർമ്മാതാവായ രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ സംരംഭമാണിത്.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്.
നൈല ഉഷയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഇവർക്ക് പുറമെ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും പ്രമുഖ വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിലുള്ള നിഗൂഢതകളുടെ ലോകമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ഇതുവരെ ലഭിച്ച സൂചനകൾ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് കഥയുടെ പശ്ചാത്തലമാകുന്നത്.
കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചർച്ചകളും സജീവമാണ്. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ആഗോള പശ്ചാത്തലവും നിഗൂഢതയും ഒരുപോലെ സമന്വയിപ്പിക്കുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ടീസർ എത്തുന്നതോടെ സിനിമയുടെ കഥാലോകത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ – സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ – രോഹിത് ആർ നായർ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോസ് വി, വരികൾ – രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ – റൈറ്റർ – ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ് – സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ – ആൻ്റണി സ്റ്റീഫൻ, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

