
ചലച്ചിത്രകാരനായ കെ.ജി. ജോർജിന്റെ സ്മരണാർഥം കെ.സി.ബി.സി. മീഡിയ കമ്മിഷനും യു.എ.എൻ. സ്റ്റഡി എബ്രോഡ് കൊച്ചിയും ചേർന്ന് ‘യവനിക വീഴാത്ത മേള’ സംഘടിപ്പിച്ചു. ചലച്ചിത്ര നിരൂപകനും മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. അജു കെ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ കൈലാഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. ചലച്ചിത്ര നിർമാതാക്കളായ ഔസേപ്പച്ചൻ വാളക്കുഴി, ജോളി ജോസഫ്, ഫെഫ്ക പ്രതിനിധി ഷിബു സുശീലൻ, രാജഗോപാൽ, റെജി, കെ.സി.ബി.സി. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, സന്ദീപ്, ഫാ. സിബു ഇരുമ്പനയ്ക്കൽ, കെ.ജി. ജോർജിന്റെ മകൾ താര ജോർജ് എന്നിവർ സംസാരിച്ചു.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെന്റ് കെ.ജി. ജോർജ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചലച്ചിത്രകാരനും എഴുത്തുകാരനുമായ കെ.ബി. വേണു പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജു, ബാബു ജോസഫ്, ഫാ. ആന്റണി പള്ളത്തി, സുജിത് നാരായണൻ എന്നിവർ സംസാരിച്ചു. ‘പഞ്ചവടിപ്പാലം’ സിനിമ പ്രദർശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]