
മനാമ: ബഹ്റൈനിലെ ഒരു കൂട്ടം യുവാക്കളായ കലാകാരന്മാര്, തങ്ങളുടെ പുതിയ സൃഷ്ടിയായ ‘വീണ്ടും വിഷു’ വൈറലായതിന്റെ നിര്‍വൃതിയിലാണ്. വിഷു ദിനത്തില്‍ പവിഴദ്വീപില്‍ അണിയിച്ചൊരുക്കിയ ‘വീണ്ടും വിഷു’ എന്ന ഹ്രസ്വ ചിത്രം, ടീം മാജിക് മൊമന്റ്സ് നിര്‍മിച്ചിരിക്കുന്നു.
ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അച്ചു അരുണ്‍രാജാണ്. കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്രസംയോജനവും നിര്‍വഹിച്ച ചിത്രത്തില്‍ നിഖില്‍ വടകരയാണ് ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. മിഥുന് ഉണ്ണി, ശരത് ഉണ്ണി എന്നിവര്‍ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ചിത്രത്തില്‍ അച്ചു അരുണ്‍രാജ്, പ്രേം വാവ, സായി അര്‍പ്പിത നായര്‍, നീതു രവീന്ദ്രന്, വൈഷ്ണവി രമേശ്, സ്റ്റീവ മെര്ലിന് ഐസക് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
ശ്രീജിന്‍ ചീനിക്കല്‍ വസ്ത്രാലങ്കാരവും ജെന്നിഫര്‍ കഥാപാത്ര നിര്‍ണയവും നിര്‍വഹിച്ച വീണ്ടും വിഷു ഇതിനോടകം ഇന്‍സ്റ്റാഗ്രാമില്‍ 52.7kവ്യൂവേഴ്സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.