
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച വുമൺ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യു.സി.സി.) ഹേമ കമ്മിറ്റി അഭിനന്ദിച്ചു. 2017-ൽ സംഘടന രൂപവത്കരിച്ചശേഷമാണ് സിനിമയിലെ സ്ത്രീകൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ പങ്കുവെക്കാൻ തയ്യാറായത്. പരാതിക്കാരെ കമ്മിറ്റിക്കു മുന്നിലെത്തിക്കുന്നതിലും പങ്കുവഹിച്ചു. ലൈംഗികപീഡനത്തിന് ഇരയായ സ്ത്രീകൾ അക്കാര്യം തുറന്നുപറയാൻ തയ്യാറായത് സംഘടനയുടെ ഇടപെടലിലൂടെയാണ്.
സിനിമയിലെ പുരുഷാധിപത്യത്തിനെതിരേ പ്രതികരിച്ച സംഘാംഗങ്ങൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടു.
ഡബ്ല്യു.സി.സി. രൂപവത്കരിക്കുന്നതിൽ നേതൃത്വം നൽകിയ നടി പിന്നീട് സിനിമയിൽ അവസരങ്ങൾ കൂടുതൽ ലഭിച്ചപ്പോൾ നിലപാട് മാറ്റി. സ്വാർഥതാത്പര്യത്തിനു വേണ്ടിയായിരുന്നു ഈ മലക്കംമറിച്ചിലെന്നാണ് സമിതിയുടെ കണ്ടെത്തൽ. സ്ത്രീകൾ സുരക്ഷിതരാണെന്ന മൊഴിയാണ് നടി നൽകിയത്. ആവർത്തിച്ച് ചോദിച്ചിട്ടും സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം നടക്കുന്നതായി ഒരറിവും ലഭിച്ചിട്ടില്ലെന്നയിരുന്നു അവരുടെ മറുപടി. സിനിമയിലെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് പറഞ്ഞ ഏക ഡബ്ല്യു.സി.സി. അംഗവും ഈ നടിയാണെന്ന് റിപ്പോർട്ടിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]