
ന്യൂഡല്‍ഹി: ഭര്‍ത്താവ് ഋഷി കപൂറിന്റെ മരണത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ തനിക്ക് ട്രോളുകളെ പേടിച്ച് ജോലി ചെയ്യാന്‍ മടിയാണെന്ന് നീതു കപൂര്‍. മക്കളായ രണ്‍ബീര്‍ കപൂര്‍, റിദ്ധിമ കപൂര്‍ എന്നിവരാണ് തന്നെ വീണ്ടും സിനിമയിലെത്തിക്കുന്നതില്‍ മുന്‍കൈയെടുത്തത്. അത് നീതുവിന് സന്തോഷം നല്‍കിയിട്ടുണ്ടെന്ന് രണ്‍ബീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മകള്‍ റിദ്ധിമ തന്റെ സ്ക്രീന്‍ അരങ്ങേറ്റം കുറിച്ച ടെലിവിഷന്‍ സീരീസായ ‘ഫാബുലസ് ലൈവ്സ് VS ബോളിവുഡ് വൈവ്സില്‍ നീതു പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു എപ്പിസോഡില്‍ നീതു കപൂര്‍ തന്റെ മകളോട് പറയുന്നുണ്ട് ‘പപ്പ (ഋഷി) പോയതിനുശേഷം ഞാന്‍ തയ്യാറായിരുന്നില്ല. ട്രോളുകള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ, നിങ്ങള്‍ (രണ്‍ബീറും റിദ്ധിമയും) എന്നെ തള്ളിവിട്ടു. ഞാന്‍ ഷോ ചെയ്തു, പരസ്യങ്ങള്‍ ചെയ്തു’ എന്ന്.
ഇപ്പോള്‍ മാനസികമായി അല്പം കൂടി മെച്ചപ്പെട്ടതായും നീതു വെളിപ്പെടുത്തി. അതുകൊണ്ടാണ് ഈവര്‍ഷം തിരിച്ചുവരവ് നടത്തിയത്. ഒന്നും ചെയ്യാതെ വീട്ടിലിരുന്നാല്‍ ഭ്രാന്ത് പിടിക്കും. ഇന്ന് വളരെ സുഖം തോന്നുന്നു. കഴിഞ്ഞവര്‍ഷംവരെ ഞാന്‍ നല്ല രീതിയിലായിരുന്നില്ലെന്നും നീതു പറഞ്ഞു.
ഋഷി കപൂറിന്റെ നാലാം ചരമവാര്‍ഷികത്തില്‍ നീതു ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഋഷി കപൂറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്. ‘നാലുവര്‍ഷമായി നമ്മള്… നിങ്ങളുടെ മരണശേഷം ജീവിതം പഴയതുപോലെയായിരുന്നില്ല’ എന്നായിരുന്നു പോസ്റ്റ്. 1980-ലെ റൊമാന്റിക് ത്രില്ലറായ കര്‍സിലെ തീമോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
ഋഷി കപൂറും നീതുവും തമ്മില്‍ 1980-ല്‍ വിവാഹിതരായി. ദമ്പതികള്‍ക്ക് 1980-ല്‍ റിദ്ധിമയും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം രണ്‍ബീറും പിറന്നു. 1983-ലെ ജാനേ ജാനിനുശേഷം നീതു സിനിമയില്‍നിന്ന് ഇടവേളയെടുത്തു. ചില സിനിമകളില്‍ കാമിയോ റോളിലെത്തിയതൊഴിച്ചാല് 2022-ല്‍ ജുഗ്ജുഗ് ജീയോയിലൂടെ തിരിച്ചെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]