
ഫേസ്ബുക്കിൽ ‘പെണ്ണ് പിടിയൻ’ എന്ന അധിക്ഷേപ കമന്റുമായെത്തിയ ആൾക്ക് കിടിലൻ മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. പെണ്ണുങ്ങളെ ആദരിക്കാൻ പഠിക്കൂ എന്ന് തിരിച്ചടിച്ച ഗോപി സുന്ദർ കമന്റ് സ്ക്രീൻ ഷോട്ടായി തന്റെ പേജിൽ പങ്കുവെക്കുകയും ചെയ്തു.
‘ഇതാണ് നിങ്ങളുടെ സ്ഥലം, കമോൺ ഡ്രാ…’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീൻ ഷോട്ട് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
‘വിചാരിക്കുന്നതു പോലെ പെണ്ണുങ്ങളെ പിടിക്കാനോ വളക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കാണാനാണ് കഴിയുന്നതിൽ എനിക്കു അത്ഭുതമില്ല’ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുകമന്റ്.
സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഗോപി സുന്ദർ പലപ്പോഴും സൈബറിടത്ത് ഏറെ അധിക്ഷേപങ്ങളെ നേരിടാറുണ്ട്. കഴിഞ്ഞ ദിവസം അമ്മൂമ്മയുടേയും അമ്മയോടും ഒപ്പമുള്ള ദൃശ്യങ്ങൾ ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്റെ അമ്മാമ്മ, അമ്മ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്. സാധാരണയായി വീട്ടുകാരെ സമൂഹ മാധ്യമങ്ങൾക്ക് മുമ്പിൽ ഗോപി സുന്ദർ എത്തിച്ചിരുന്നില്ല. പതിവിനു വിപരീതമായാണ് ഇത്തവണ അമ്മൂമ്മയക്കും അമ്മയ്ക്കുമൊപ്പമുള്ള മനോഹര ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ സമൂഹ മാധ്യമ പോസ്റ്റുകൾക്ക് കീഴെ പലപ്പോഴും മോശം കമന്റുകൾ പ്രത്യക്ഷപ്പെടുന്നതിനാൽ നേരത്തെ തന്നെ അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. ചിത്രത്തിന് കീഴെ മോശം കമന്റ് ഇട്ടാൽ ഇട്ടവരെ അഞ്ച് മണിക്കൂറിനുള്ളിൽ സൈബർ സെൽ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കമന്റായി കുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]