കാതലിക്ക നേരമില്ലൈ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് പ്രിയനടി നിത്യ മേനോന്. പരിചയിച്ചു ശീലമില്ലാത്ത അനുഭവങ്ങള്‍ നല്കിയ ചിത്രമാണ് ജയം രവിക്കൊപ്പം അഭിനയിച്ച കാതലിക്ക നേരമില്ലൈ എന്ന് നിത്യമേനോന് ഗലാട്ട പ്ലസിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. കൂടാതെ സിനിമയില്‍ നേരിടുന്ന വേര്‍തിരിവിനെ കുറിച്ചും നിത്യ മേനോന് വ്യക്തമാക്കി.
ജയം രവിയൊടൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ തനിക്കുള്ളതെന്നും അതുകൊണ്ട് തന്നെ പോസ്റ്ററില്‍ പതിവിനു വിപരീതമായി തന്റെ പേരാണ് ആദ്യം കൊടുത്തതെന്നും നിത്യ പറയുന്നു. സിനിമയെ പോലെ ഹൈറാര്‍ക്കി കൊണ്ടാടുന്ന മേഖലയില്‍ അത് പുരോഗമനപരമായ തീരുമാനമായിരുന്നു എന്നും നിത്യ പറയുന്നു. രവിയാണ് അതിനെ പിന്തുണച്ചത്. അത് അഭിനന്ദാര്‍ഹമാണ് എന്നും നിത്യ പറഞ്ഞു.
സിനിമയില്‍ നേരിട്ട വേര്‍തിരിവുകളെ കുറിച്ചും നിത്യ വ്യക്തമാക്കി. നായകന്, സംവിധായകന്, നായിക, ഇങ്ങനെയൊരു ഹൈറാര്‍ക്കി സിനിമയിലുണ്ട്. കാരാവന് പാര്‍ക്ക് ചെയ്യുന്നതും എന്തിന് ആരതിയുഴിയുന്നത് പോലും ഈ ഓര്‍ഡറിലാണ്. ആളുകള്‍ നില്ക്കുന്ന ഓര്‍ഡര്‍ നോക്കാറേയില്ല. ഒരിക്കല്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താന്‍ വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ സെറ്റ് നിശബ്ദമായിരുന്നു. അഭിനയത്തെ പ്രശംസിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ല. അതേസമയം പ്രധാനനടന് വളരെ മോശമായി അഭിനയിച്ചിട്ടും മുഴുവന്‍ സെറ്റും കൈയടിച്ചു. എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. ഇത് തന്നെ പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. അഭിനന്ദനം അര്‍ഹിക്കുന്നവര്‍ക്ക് ആണ്-പെണ് വ്യത്യാസമില്ലാതെ അത് നല്കേണ്ടതില്ലേ െന്നും നിത്യ ചോദിക്കുന്നു
നേരത്തെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തിരുച്ചിത്രമ്പലത്തിന് ദേശീയ അവാർഡ് ലഭിക്കുന്നതിന് മുമ്പ് അഭിനയരംഗം ഉപേക്ഷിച്ചാലോ എന്ന് താൻ ചിന്തിച്ചിരുന്നതായും നിത്യ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]