കൊച്ചി: കപ്പ കൾച്ചറിന്റെ വേദിക്കുചുറ്റും അവർ അക്ഷരാർഥത്തിലൊരു നൃത്ത, ചലന ശൃംഖലതന്നെ തീർക്കുകയായിരുന്നു. ചിലർ ബാസ്ക്കറ്റ് ബോളിനെ ചുണ്ടുവിരലിൽ നിർത്താതെ വട്ടംചുറ്റിച്ചപ്പോൾ മറ്റു ചിലർ ടെന്നീസ് ബോൾ കൊണ്ട് അമ്മാനമാടി. ഇവരോടൊപ്പം വളയങ്ങളും വർണഞൊറികളുമായി പെൺ നർത്തകരുമെത്തി. ഏകാഗ്രതയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും ഡി.ജെ.യുടെ താളത്തിനൊത്ത് അവരുടെ കാലുകൾ ചലിച്ചുകൊണ്ടേയിരുന്നു.
ഡാൻസിങ് ഗെയിം ബൈ ജൂൻ, എക്സിബിഷൻ ബാറ്റിൽ ബൈ ലൂയിഡ് എന്നിവർ ചേർന്നാണ് രണ്ടുമണിക്കൂറോളം വേദിക്കുചുറ്റും ചലനവിസ്മയം തീർത്തത്. വേദിയിൽ ഒപ്പം കൂടിയവരെ ആ ചലനത്തിന്റെ നുറുങ്ങുകൾ പഠിപ്പിക്കാനും അവർ മറന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]