
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം കാലന്റെ തങ്കക്കുടത്തിന് തുടക്കം കുറിച്ചു. ഇന്ദ്രജിത് സുകുമാരൻ – അൽതാഫ് സലിം, ഇന്ദ്രൻസ്, രമേശ് പിഷാരടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഡയറക്ടർ നിധീഷ് കെ.ടി.ആറിന്റെ കോമിക് ബെർത്ത്ഡേ പോസ്റ്ററിലൂടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
നോർത്ത് 24 കാതം, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, ആട്, ജൂൺ, നെയ്മർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്പോട്ട് എഡിറ്റർ ആണ് നിധീഷ് കെ.ടി.ആർ. ഫീനിക്സ് എന്ന ചിത്രത്തിന്റെ എഡിറ്റർ കൂടെ ആണ്.
16 നവാഗത സംവിധായകാരെ മലയാളികൾക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാം ചിത്രമാണ് കാലന്റെ തങ്കക്കുടം. ഇന്ദ്രജിത് സുകുമാരന്റെ നൂറാം ചിത്രവും. പാലക്കാട് വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം.
മ്യൂസിക്; രാഹുൽ രാജ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. ഛായാഗ്രഹണം സജിത്ത് പുരുഷൻ, കോ റൈറ്റർ സുജിൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ , ആർട് മഹേഷ് മോഹനൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽ വിഷ്ണു എസ് രാജൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]