ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രാംചരൺ-ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഗെയിം ചേഞ്ചർ. 2025 ജനുവരിയിൽ ആഗോളതലത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് മുൻനിര നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്.
കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ഗെയിം ചേഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം. 2025 ജനുവരി 10-നാണ് ഗെയിം ചേഞ്ചറിന്റെ ആഗോള റിലീസ്. കേരളത്തിൽ ഈ വമ്പൻചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്.
വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘ഗെയിം ചേഞ്ചർ’ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]