കൊച്ചി: എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് നടൻ മോഹൻലാൽ. അമ്മയുടെ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ സംഘടനയെ വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാർമേഘക്കെട്ടിനകത്തുകൂടിയാണ് എല്ലാവരും കടന്നുപോയ്ക്കൊണ്ടിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. വലിയ തെളിച്ചത്തിലേക്ക് എത്തിപ്പെടാൻ നമുക്ക് സാധിക്കും. അതിനുപിന്നിൽ വലിയ മനസുകളുണ്ട്. നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അവയൊന്നും പലരും അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേറെ ഒരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ താരസംഘടനയ്ക്ക് ചെയ്യാൻ കഴിയും. അംഗങ്ങൾക്ക് മാത്രമായല്ല, പൊതുസമൂഹത്തിനുവേണ്ടിയും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ കുടുംബസംഗമം ഈ വർഷമാക്കി മാറ്റേണ്ടതില്ല. ഇത്തരം ഒത്തുകൂടലുകൾ വലിയരീതിയിൽ ചെയ്യാൻ സാധിക്കും. എല്ലാവർക്കും നല്ലതുവരട്ടെയെന്ന് മാത്രം പ്രാർത്ഥിക്കുന്നു.
ഒരുമിച്ച് മുന്നോട്ട് നീങ്ങാനുള്ള സമയമാണ്. അമ്മ സംഘടനയെ വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം. അതിന് എല്ലാവരുടേയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും വേണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]