നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തണ്ടേലിലെ ‘നമോ നമഃ ശിവായ’ ഗാനം ഇറങ്ങി. ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയാണ്. പ്രണയം, ആക്ഷന്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കി ത്രില്ലര്‍ മോഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്റുകളിലെത്തുക.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിലെ ‘നമോ നമഃ ശിവായ’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുല്‍കര്‍ണിയുടെ ഹരിപ്രിയയും ചേര്‍ന്നാണ്. വരികള്‍ രചിച്ചിരിക്കുന്നത് ജൊന്നവിത്തുലയാണ്.
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലവ് സ്റ്റോറി’ എന്ന ചിത്രത്തുനുശേഷം നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തണ്ടേല്‍’. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ‘തണ്ടേല്‍’. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
രചന – ചന്ദു മൊണ്ടേട്ടി. ഛായാഗ്രഹണം – ഷാംദത്. സംഗീതം – ദേവി ശ്രീ പ്രസാദ്. എഡിറ്റര്‍ – നവീന്‍ നൂലി. കലാസംവിധാനം – ശ്രീനഗേന്ദ്ര തംഗല. നൃത്ത സംവിധാനം – ശേഖര്‍ മാസ്റ്റര്‍. ബാനര്‍ – ഗീത ആര്‍ട്സ്. നിര്‍മ്മാതാവ് – ബണ്ണി വാസ്. അവതരണം – അല്ലു അരവിന്ദ്. മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ. പി.ആര്.ഒ. – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]