കെഎസ്എഫ്ഇ സമീപഭാവിയിലെങ്ങും പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ.
നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനാണ് ചിട്ടി പിടിക്കുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സമ്പാദ്യം മാഗസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലെ മെറിഡിയനിൽ നടന്ന മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 3.0ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 683 ബ്രാഞ്ചുകളുള്ള കെഎസ്എഫ്ഇ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കം കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങും.
മിസലേനിയസ് നോൺ ബാങ്കിങ് കമ്പനി (എംഎൻബിസി) എന്ന നിലയിൽ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ. കേരളത്തിലെ പണമിടപാടുകളിൽ മൂന്നിലൊന്നും നടക്കുന്നത് ചിട്ടികളിലൂടെയാണ്.
ഇതിൽ വലിയ പങ്ക് വഹിക്കുന്ന കെഎസ്എഫ്ഇയുടെ ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. കൃത്യമായ മാതൃക മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇതിനു സാധിച്ചത്.
പല പുതിയ പദ്ധതികളും കെഎസ്എഫ്ഇ ആവിഷ്കരിക്കുന്നുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം വായ്പയായി വാങ്ങുന്നതിനേക്കാൾ ചിട്ടിയിലൂടെ എടുക്കാൻ കഴിയുന്ന പദ്ധതികളുണ്ട്.
വിവിധ വ്യക്തികള് ചേർന്നുള്ള പങ്കാളിത്ത വ്യവസ്ഥയാണ് ചിട്ടിയിൽ ഉള്ളത് എന്നതിനാൽ വിശ്വാസ്യതയും കൂടും.
നിക്ഷേപവും വായ്പയും ഒരുമിച്ചു ചേരുന്നു എന്നതാണ് ചിട്ടിയുടെ പ്രത്യേകത. അതുെകാണ്ടു തന്നെ മറ്റ് വാണിജ്യ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയേക്കാൾ ഭാവിയിൽ കൂടുതൽ ആശ്രയിക്കാൻ കഴിയുന്നത് ചിട്ടി ആയിരിക്കും.
അതിൽത്തന്നെ ഈ മേഖലയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കെഎസ്എഫ്ഇക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഗ്യാരന്റി നല്കിയിട്ടുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇ. സ്വർണം, പണം, മ്യൂച്വൽഫണ്ട്–ഓഹരി, ബോണ്ട്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മാർഗങ്ങളേക്കാൾ വിശ്വാസ്യത ഈ ഗ്യാരന്റി നൽകുന്നുണ്ട്.
5 ലക്ഷം, 10 ലക്ഷം ചിട്ടികളൊക്കെ വട്ടമെത്തി പിടിച്ചാൽ 9.75 ശതമാനം മുതൽ റിട്ടേൺ ലഭിക്കുന്ന പദ്ധതികൾ അടക്കം കെഎസ്എഫ്ഇക്കുണ്ട്. അതേസമയം, ചിട്ടി ലഭിച്ചു കഴിഞ്ഞാലും അതിന്റെ പണം ലഭിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കണമെന്നുള്ള സദസ്യരുടെ ചോദ്യങ്ങൾക്ക് അത് സുരക്ഷയെ മുൻ നിർത്തിയാണെന്ന് ഡോ.സനിൽ വ്യക്തമാക്കി.
മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.
ആന്റണി എ. തോമസ് (ഡോ.
ടോണി തോമസ്), ഡിബിഎഫ്എസ് എംഡി പ്രിൻസ് ജോർജ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറത്ത്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.
സനിൽ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് പ്രജിത് കുമാർ, ക്രെയ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, അക്ബർ ട്രാവൽസ് റീജണൽ മാനേജർ പി.കെ. ലാൽ, മലയാള മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്.
രാജ്യശ്രീ എന്നിവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലായിരുന്നു സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്.
ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിച്ചു.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്. ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം.
ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

