കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ (സിഎസ്ആർ) ഔദാര്യമല്ലെന്നും ഉത്തരവാദിത്തവും ചുമതലയുമാണെന്ന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സിഎസ്ആർ വിഭാഗമായ ‘എന്റെ നാട് സഹകരണ സൊസൈറ്റി’യുടെ ചെയർമാൻ ഷിബു തെക്കുംപുറത്ത്. മലയാള മനോരമ സമ്പാദ്യം മാഗസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലെ മെറിഡിയനിൽ ആരംഭിച്ച മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 3.0ൽ ‘കോർപറേറ്റ് റസ്പോൺസിബിലിറ്റി എങ്ങനെ ഇന്നൊവേഷനെയും വളർച്ചയെയും പിന്തുണയ്ക്കുന്നു’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ആസൂത്രണവും പ്രഫഷണലിസവും സിഎസ്ആർ പ്രവർത്തനങ്ങൾക്കും വേണം.
കോതമംഗലത്തെ എട്ട് പഞ്ചായത്തുകളിലായാണ് എന്റെ നാട് സഹകരണ സൊസൈറ്റിയുടെ സിഎസ്ആർ പ്രവർത്തനം. സ്ഥാപിതമായി 10 വർഷത്തിനുള്ളിൽ 500ൽ അധികം പദ്ധതികൾ നടപ്പാക്കി.
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയും പ്രതിസന്ധിയിലായവരെ കൈപിടിച്ചുയർത്തുകയുമാണ് ലക്ഷ്യം. ഇപ്പോൾ 5,000 കിടപ്പുരോഗികൾക്ക് സംരക്ഷണം നൽകുന്നുണ്ട്.
കിടപ്പുരോഗികള്‍ക്ക് ആദ്യമായി പെന്ഷൻ ഏർപ്പെടുത്തിയത് ഞങ്ങളാണ്. പാവപ്പെട്ട
500 സ്ത്രീകൾക്ക് 1000 രൂപ വീതം കൈനീട്ടം പദ്ധതി എന്ന പേരിൽ നൽകുന്നുണ്ട്. കർഷകര്‍ക്ക് മികച്ച വില ലഭിക്കുന്ന വിധം അവരുടെ ഉത്പന്നങ്ങൾ ശേഖരിക്കുക, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റയുടെ സിഎസ്ആർ പ്രവർത്തനങ്ങള്‍ ലോകത്തിനു തന്നെ മികച്ച മാതൃകയാണെന്ന് ഷിബു തെക്കുംപുറത്ത് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. യുപിയിലും ബിഹാറിലുമൊക്കെ പോയാൽ അത് നേരിട്ടു കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.
ആന്റണി എ. തോമസ് (ഡോ.
ടോണി തോമസ്), ഡിബിഎഫ്എസ് എംഡി പ്രിൻസ് ജോർജ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറത്ത്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.
സനിൽ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് പ്രജിത് കുമാർ, ക്രെയ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, അക്ബർ ട്രാവൽസ് റീജണൽ മാനേജർ പി.കെ. ലാൽ, മലയാള മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്.
രാജ്യശ്രീ എന്നിവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലാണ് സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, ബിഎസ്ഇ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ജി.
സെന്തിൽവേലൻ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്. ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്.
ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം. ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

