സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും പ്രോത്സാഹനമായി ജെയിന് യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന പാനല്‍ ചര്‍ച്ച. ഇന്‍വെസ്റ്റിങ് ഇന്‍ ഇന്ത്യാസ് ഫ്യൂച്ചര്‍; ക്യാപ്പിറ്റല്‍, ഇന്നോവേഷന്‍ & സ്കെയില്‍ എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വെഞ്ചര്‍ ക്യാപിറ്റലിസ്റ്റും സംരംഭകനുമായ വിനീത് ബന്‍സാലി, ഇന്‍വെസ്റ്റര്‍-ഓപ്പറേറ്റര്‍ അതുല്യ ഭട്ട് എന്നിവര്‍ പങ്കെടുത്തു.
യുവാക്കളെ കേന്ദ്രീകരിച്ച് സംരംഭകത്വം, ഫണ്ടിങ്, തയാറെടുപ്പുകള്‍ എന്നീ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടന്നു.
വിജയികളായ സംരംഭകരുടെ ഏറ്റവും പ്രധാന ഗുണം സ്വന്തം ബിസിനസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് വിനീത് ബന്‍സാലി പറഞ്ഞു. പ്രതിസന്ധികളോ പുറത്തുനിന്നുള്ള അഭിപ്രായങ്ങളോ വകവക്കാതെ പ്രശ്നപരിഹാരത്തിനായി നിരന്തരം പ്രയത്നിക്കുന്ന സ്ഥാപകരാണ് വിപ്ലവകരമായ കമ്പനികള്‍ കെട്ടിപ്പടുക്കുന്നത്.
തങ്ങളുടെ ആശയങ്ങളില്‍ ഉറച്ച വിശ്വാസമുള്ള വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. അത്തരം സ്ഥാപകരെ സഹായിക്കാനാണ് വെഞ്ചര്‍ ക്യാപിറ്റലുകളുള്ളത്.
എന്നാല്‍ ബിസിനസിന്റെ അടിത്തറ ദുര്‍ബലമാണെങ്കില്‍ മൂലധനം കൊണ്ട് മാത്രം വിജയിക്കാനാവില്ല. എന്തിനാണ് താന്‍ ഇത് നിര്‍മ്മിക്കുന്നതെന്നും അതിന് എത്രത്തോളം വളരാനാകുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയെ സംരംഭകത്വത്തിനായി തയ്യാറെടുപ്പിക്കുന്നത് സംബന്ധിച്ചാണ് അതുല്യ ഭട്ട് സംസാരിച്ചത്.
വിപണികളെയും ഉപഭോക്തൃ പെരുമാറ്റത്തെയും ആഗോള പ്രവണതകളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ സജീവമായി പഠിക്കണം. എങ്കില്‍ മാത്രമേ ഏത് ബിസിനസ് ആശയമാണ് വിജയിക്കുക എന്ന് തിരിച്ചറിയാന്‍ സാധിക്കൂ.
പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി മാത്രമെ പല കാര്യങ്ങളിലും വ്യക്തത ലഭിക്കൂ. മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് യുവ സ്ഥാപകര്‍ക്ക് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

