
ന്യൂഡൽഹി ∙ യുപിഐ പിൻ നമ്പരിന് പകരം ഫെയ്സ് ഐഡിയോ ഫിംഗർപ്രിന്റോ ഉപയോഗിച്ച് പണം അയയ്ക്കുന്നതിനുള്ള സംവിധാനം ഉടൻ. യുപിഐ പണമിടപാടുകൾ ബയോമെട്രിക് പാസ്വേഡ് ഉപയോഗിച്ച് നടത്തുന്നത് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പരിഗണിക്കുന്നു.
അതിവേഗ ഇടപാടുകളും കൂടുതൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് ബയോമെട്രിക് പാസ്വേഡ് സംവിധാനം.
സ്മാർട് ഫോണുകളിൽ നിലവിലുള്ള ഫെയ്സ് ഐഡി, ഫിംഗർപ്രിന്റ് സംവിധാനമാണ് യുപിഐ ഇടപാടുകൾക്കും ഉപയോഗിക്കുക. നിലവിൽ 4–6 അക്ക പിൻ നമ്പറുകളാണ് യുപിഐ പണമിടപാടുകൾക്ക് ഉപയോഗിക്കുന്നത്.
പിൻനമ്പറുകൾ ഉപയോഗിക്കുന്ന ഇടപാടുകളിൽ തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ ബയോമെട്രിക് പാസ്വേഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ യുപിഐയെ കൂടുതൽ സുരക്ഷിതമാക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ആധാർ വെരിഫിക്കേഷൻ നടന്നിട്ടുള്ള യുപിഐ ആപ്പുകളിലാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് സംവിധാനം പരീക്ഷിക്കുന്നത്.
തുടർന്ന് ഫോൺപേ, ജിപേ, പേടിഎം പോലുള്ള പ്രധാന ആപ്പുകളിലും ബയോമെട്രിക് സംവിധാനമെത്തുമെന്നുമാണ് സൂചന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]