കൊച്ചി∙ ഇറാൻ യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണംവരവും നിക്ഷേപവും വർധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് എംഡി കെ.വി.എസ്.മണിയൻ. പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കുകയാണ്.
പക്ഷേ യുദ്ധത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടം ഉണ്ടായാൽ ഇതാവില്ല സ്ഥിതി.
യുദ്ധം കഴിഞ്ഞാൽ പുനർനിർമാണ പദ്ധതികൾ വരുമ്പോൾ തൊഴിലവസരങ്ങൾ പിന്നെയും വർധിക്കും. അങ്ങനെ വരുമ്പോൾ എൻആർഐ ബിസിനസ് വീണ്ടും വർധിക്കുമെന്നും കെ.വി.എസ്.മണിയൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദ പ്രവർത്തനഫലം ഫെഡറൽ ബാങ്ക് പുറത്തുവിട്ടു. മൊത്തം ബിസിനസ് 5,78,503.76 കോടി രൂപയായി ഉയർന്നു.
വാർഷിക അറ്റാദായം 4,117.3 കോടിയും നാലാം പാദത്തിലെ മാത്രം അറ്റാദായം 20.9% വളർച്ചയോടെ 1,259 കോടിയുമായി.
റീട്ടെയ്ൽ നിക്ഷേപത്തിൽ ശ്രദ്ധയൂന്നി ചെലവേറിയ നിക്ഷേപങ്ങൾ കുറച്ചതാണ് വളർച്ചയ്ക്കു കാരണം. മൂന്നാം പാദത്തിൽ 2,97,795.8 കോടിയായിരുന്ന നിക്ഷേപം 5.4% വർധിച്ച് 3,13,909.3 കോടിയായി.
ആകെ വായ്പ മൂന്നാം പാദത്തിലെ 2,58,910.16 കോടിയിൽ നിന്ന് 2,68,369.03 കോടിയായി. 3.6% വളർച്ച.
പ്രവാസി നിക്ഷേപം 7% വർധനയോടെ 1,02,619.6 കോടിയിലെത്തി. വായ്പകളുടെ 1.6% നിഷ്ക്രിയ ആസ്തി. അറ്റനിഷ്ക്രിയ ആസ്തി 0.20%.
വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 47.2%. നാലാംപാദത്തിൽ 39 പുതിയ ശാഖകൾ തുറന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

