മുംബൈ ∙ എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് അവകാശ ഓഹരി അനുവദിക്കുന്നത് ആകാശ് എജ്യുക്കേഷനൽ സർവീസസ് ലിമിറ്റഡ് താൽക്കാലികമായി നിർത്തിവച്ചു. 100 കോടിയുടേതാണ് ആകാശ് പ്രഖ്യാപിച്ച അവകാശ ഓഹരി വിതരണം (റൈറ്റ് ഇഷ്യു).
ഇതിലേക്കായി തിങ്ക് ആൻഡ് ലേൺ നിക്ഷേപിച്ച 25 കോടി രൂപയുടെ സ്രോതസ്സ് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് ആകാശിന്റെ നടപടി.
പ്രതിസന്ധിയിലായ ബൈജൂസിന് റൈറ്റ്സ് ഇഷ്യുവിൽ പങ്കെടുക്കാനായി എവിടെ നിന്നാണ് പണം ലഭിച്ചതെന്ന സംശയമാണ് ഉന്നയിക്കപ്പെടുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

