തുടർച്ചയായ നാല് ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് സ്ഥിരത പാലിക്കുന്നു. ഇന്നലെ കുറിച്ച ഗ്രാമിന് 13,195 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ഇതേതുടർന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 1,05,560 രൂപയായി തുടരുന്നു. വിപണിയിലെ മറ്റ് വിഭാഗങ്ങളിലും വിലയിൽ മാറ്റമില്ല.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 10,800 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. കൂടാതെ, 14 കാരറ്റ് സ്വർണത്തിന് 844 രൂപയും, 9 കാരറ്റ് സ്വർണത്തിന് 5450 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളി വിലയിലും യാതൊരുവിധ വ്യത്യാസവും രേഖപ്പെടുത്തിയിട്ടില്ല. വെള്ളി ഗ്രാമിന് 220 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് നിലനിർത്താൻ എടുത്ത തീരുമാനത്തിന് പിന്നാലെയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയത്.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ശക്തി പ്രാജിച്ചതാണ് ഇതിന് പ്രധാന കാരണം. ഇന്നലെ ഔൺസിന് 4068 ഡോളർ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം, ഇന്ന് തുടക്കത്തിൽ 4078 ഡോളർ വരെ ഉയർന്നിരുന്നു.
എന്നാൽ പിന്നീട് ഇടിവ് നേരിട്ട് 4030 ഡോളർ വരെ താഴ്ന്ന ശേഷമാണ് നിലവിൽ ഈ നിലവാരത്തിൽ വ്യാപാരം തുടരുന്നത്. വരും ദിവസങ്ങളിൽ സ്വർണവിലയെ നിർണയിക്കുന്നതിൽ ഇന്ന് പുറത്തുവരാനിരിക്കുന്ന മൂന്നാം പാദത്തിലെ യുഎസ് ജിഡിപി കണക്കുകൾ നിർണായകമാകും.
ജിഡിപി കണക്കുകൾ പ്രതീക്ഷിച്ചതുപോലെ ശക്തമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത് വരും യോഗങ്ങളിൽ അടിസ്ഥാന പലിശ നിരക്ക് ഉയർത്തുന്നതിന് ഫെഡ് റിസർവിന് കൂടുതൽ കരുത്തു പകരുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

