തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാംപ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണക്കപ്പ് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) നിർമിച്ചത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ജ്വല്ലറിയുടെ തിരുവനന്തപുരം ഷോറൂമിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി മലബാർ ഗ്രൂപ്പ് റീട്ടെയ്ൽ ഓപ്പറേഷൻസ് ഹെഡ് (കേരള) ആർ.അബ്ദുൽ ജലീലിൽ നിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് എച്ച്യുഐഡി ഹാൾമാർക്കോടെ 916 പരിശുദ്ധിയിൽ 22 കാരറ്റിലാണു നിർമിച്ചത്.
ഇ– ടെൻഡർ മുഖേന ഏറ്റവും കുറഞ്ഞ സമയ പരിധിയിൽ 7 ദിവസം കൊണ്ടാണ് സ്വർണക്കപ്പിന്റെ നിർമാണം പൂർത്തീകരിച്ചതെന്നും ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ലൈഫ് ടൈം ഫ്രീ മെയ്ന്റനൻസും ഉറപ്പുനൽകിയിട്ടുണ്ടെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.14 രാജ്യങ്ങളിൽ 410 ൽ അധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഇന്ത്യയിൽ 10 അത്യാധുനിക ഫാക്ടറികളും 4 രാജ്യാന്തര യൂണിറ്റുകളും ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

