ആഭരണപ്രേമികളുടെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും നെഞ്ചിൽ ആശങ്കയുടെ പെരുമഴപ്പെയ്ത്തായി സ്വർണവിലയുടെ കുതിച്ചുകയറ്റം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻ 85,000 രൂപ ഭേദിച്ചു.
കഴിഞ്ഞ 2 വർഷംകൊണ്ട് കേരളത്തിൽ പവൻ വില ഇരട്ടിയായാണ് വർധിച്ചത്. ശരാശരി 40,000 രൂപയായിരുന്നു 2023ന്റെ തുടക്കത്തിൽവില.
ഇന്ന് 680 രൂപ ഉയർന്ന് പവൻ 85,360 രൂപയിലെത്തി.
ഇക്കഴിഞ്ഞ 23ന് രേഖപ്പെടുത്തിയ 84,840 രൂപയെന്ന റെക്കോർഡ് ഇനി വെറും പഴങ്കഥ. ഗ്രാം വില 85 രൂപ മുന്നേറി 10,670 രൂപയായി.
18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ വർധിച്ച് സർവകാല ഉയരമായ 8,840 രൂപയിലെത്തി. വെള്ളിയും കത്തിക്കയറുകയാണ്.
ഇന്ന് വില ഗ്രാമിന് 3 രൂപ ഉയർന്ന് 156 രൂപ.
∙ മറ്റു ചില വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 75 രൂപ ഉയർത്തി 8,775 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 6 രൂപ കൂട്ടി 150 രൂപയും.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഔൺസിന് കഴിഞ്ഞവാരം കുറിച്ച 3,790 ഡോളർ എന്ന റെക്കോർഡ് ഭേദിച്ച് വില ഇന്ന് 3,806.36 ഡോളറിലെത്തി. വില 3,800 കടന്നത് ചരിത്രത്തിലാദ്യം.
ഇന്നു ഇതുവരെ മാത്രം 46 ഡോളർ കൂടി. ഇതേ ട്രെൻഡാണ് തുടരുന്നതെങ്കിൽ കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് വില വീണ്ടും കൂടാം.
ഒരുപക്ഷേ, ഇന്നുതന്നെ പവൻ 86,000 രൂപ ഭേദിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് നിരീക്ഷകർ പറയുന്നു.
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പിലശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ശക്തമായതാണ് സ്വർണത്തിന് കുതിപ്പിനുള്ള വളമാകുന്നത്. യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിത നിലവാരത്തിൽ തുടരുന്നതാണ് പലിശയിറക്കത്തിന് വഴിവയ്ക്കുന്നത്.
പലിശ താഴുന്നത് ഡോളറിന്റെ മൂല്യം യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ ഇടിയാൻ കളമൊരുക്കും. സ്വർണത്തിന് അതു നേട്ടമാവുകയും ചെയ്യും.
യുഎസ് ഡോളർ ഇൻഡക്സ് 98.16ൽ നിന്ന് 97.94ലേക്ക് ഇടിഞ്ഞുകഴിഞ്ഞു.
10 വർഷ യുഎസ് ട്രഷറി യീൽഡ് 4.177 ശതമാനത്തിൽ നിന്ന് 4.16ലേക്കും കൂപ്പുകുത്തി. ഇതോടെ, ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വർണം കുതിപ്പിന്റെ ട്രാക്കിലാവുകയായിരുന്നു.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് 5 പൈസ ഉയർന്ന് 88.66ലാണ് വ്യാപാരം തുടങ്ങിയത്. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്ന് ഇതിലുമധികം കൂടുമായിരുന്നു.
ഇന്ന് മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 92,371 രൂപയെങ്കിലും കൊടുക്കണം.
3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേർന്നുള്ള വിലയാണിത്. 10 ശതമാനം പണിക്കൂലിയിലാണ് ആഭരണം ലഭിക്കുന്നതെങ്കിൽ ഒറ്റപ്പവന് വില 96,770 രൂപയ്ക്കടുത്താണ്.
ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 12,100 രൂപയെങ്കിലും കൊടുക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക
)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]