ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ വീണ്ടും ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കടുത്ത പ്രകോപനവുമായി രംഗത്ത്. ഇന്ത്യയ്ക്കെതിരെ തുടർച്ചയായി ആരോപണ ശരങ്ങളെയ്യുന്ന നവാരോ പക്ഷേ, ഇത്തവണ ചൈനയ്ക്കുമെതിരെ അതിരൂക്ഷമായി തിരിഞ്ഞെന്നതാണ് വ്യത്യാസം.
അമേരിക്കയുടെ വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികളാണ് പ്രസിഡന്റ് ട്രംപ് എടുക്കുന്നതെന്നു പറഞ്ഞ നവാരോ, ട്രംപ് 100% തീരുവ ഏർപ്പെടുത്തിയാൽ തീരുന്നതേയുള്ളൂ ചൈനീസ് കമ്പനികളുടെ ആധിപത്യമെന്നും വ്യക്തമാക്കി.
ഇന്ത്യയും ചൈനയും ചേർന്ന് അമേരിക്കൻ വിപണി പിടിച്ചെടുത്തിരിക്കുകയാണെന്നും അമേരിക്കൻ കമ്പനികളുടെ വരുമാനവും തൊഴിലും തട്ടിയെടുത്തിരിക്കുകയാണെന്നും നവാരോ ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. ഇന്ത്യ ചെയ്യുന്നത് ‘മൂന്നാംകക്ഷി’യുടെ പണിയാണെന്നും നവാരോ പറഞ്ഞു.
യുഎസിലേക്ക് ഏറ്റവുമധികം ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യാനുള്ള ഓർഡർ സ്വന്തമാക്കുന്നത് ചൈനയാണ്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്ന് ചൈനീസ് കമ്പനികൾ കരാർ നേടും. കാരണം, ചൈനീസ് മരുന്നുകൾക്ക് വില കുറവാണ്; തൊഴിൽക്കൂലിയും തുച്ഛമാണ്.
സർക്കാരിന്റെ സബ്സിഡിയും കിട്ടുന്നുണ്ട്.
അതേ ചൈനീസ് കമ്പനികൾ തന്നെ, ഇന്ത്യൻ കമ്പനികൾക്ക് ഉപകരാർ കൊടുക്കും. ഈ കമ്പനികളിലേക്ക് വൻതോതിൽ പണവുമൊഴുക്കും.
എന്നിട്ട്, ഇന്ത്യയിൽ നിന്നും യുഎസിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും. ഇന്ത്യ ചെയ്യുന്നത് ‘മൂന്നാംകക്ഷി’യുടെ പണിയാണെങ്കിൽ ചൈനയ്ക്ക് കിട്ടുന്നത് പരോക്ഷമായും അമേരിക്കൻ വിപണിയിലേക്ക് കടന്നുകയറാനുള്ള അവസരമാണ്.
അമേരിക്കൻ കമ്പനികളുടെ വരുമാനവും തൊഴിലുമാണ് പോകുന്നത്. ഇതൊക്കെ നേരിടേണ്ട
സ്ഥിതിയിലാണ് അമേരിക്ക. ഇനിയുമത് അംഗീകരിക്കാനാവില്ലെന്നും നവാരോ പറഞ്ഞു.
അതേസമയം, മരുന്നിനും ട്രംപ് പ്രഖ്യാപിച്ച 100% ഇറക്കുമതി തീരുവ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
അമേരിക്കയിൽ മരുന്നു നിർമാണ പ്ലാന്റ് തുറക്കുന്ന കമ്പനികൾക്ക് മാത്രമേ ഈ തീരുവയിൽ നിന്ന് ‘മോചനമുള്ളൂ’. ട്രംപിന്റെ മരുന്നുതീരുവയും ഏറ്റവുമധികം തിരിച്ചടിയാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇതിനുപുറമേ, കിച്ചൻ ക്യാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റീസ് എന്നിവയ്ക്ക് ട്രംപ് പ്രഖ്യാപിച്ച 50% തീരുവയും ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer:
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/IDU എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]