
ലുലു ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ ലുലു ഐടി ട്വിൻ ടവർ കൊച്ചി സ്മാർട് സിറ്റിയിൽ ഉദ്ഘാടനം ചെയ്യവേ 500 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. പുതിയ പദ്ധതിക്കും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിൻ ടവറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാർത്തയുടെ പൂർണ രൂപം വായിക്കാം https://www.manoramaonline.com/business/business-news/2025/06/28/lulu-twin-towers-kochi-inauguration.html ശ്രീലങ്കയുടെ കപ്പൽശാല ‘ഇന്ത്യയുടെ’ നിയന്ത്രണത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ രാജ്യാന്തര കപ്പൽപ്പാതയോട് തൊട്ടുചേർന്നുള്ള തന്ത്രപ്രധാന കപ്പൽശാലയുടെ നിയന്ത്രണം സ്വന്തമാക്കി ഇന്ത്യയുടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്. കൊളംബോ തുറമുഖത്തോട് ചേർന്നുള്ള കൊളംബോ ഡോക്ക് യാഡിന്റെ 51% ഓഹരികൾ (നിയന്ത്രണാവകാശം) 455 കോടി രൂപയ്ക്ക് (52.96 മില്യൻ ഡോളർ) വാങ്ങാനാണ് ധാരണയായതെന്ന് മാസഗോൺ വ്യക്തമാക്കി.
വാർത്തയുടെ പൂർണ രൂപം വായിക്കാം https://www.manoramaonline.com/business/business-news/2025/06/28/mazagon-dock-to-acquire-51-stake-in-colombo-dockyard-srilanka-china-foothold-aks.html ട്രംപ് ഷോക്ക്! യുകെയിൽ വൻ പ്രതിസന്ധി; കാർ നിർമാണം ഇടിഞ്ഞത് 76 വർഷത്തെ താഴ്ചയിലേക്ക് യുകെയുടെ കാർ നിർമാണ മേഖലയെ സാരമായി ഉലച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയം.
കഴിഞ്ഞമാസം യുകെയിൽ പുതുതായി നിർമിച്ചത് ആകെ 49,810 കാറുകൾ. കോവിഡ് ലോക്ക്ഡൗൺ കാലം ഒഴിച്ചുനിർത്തിയാൽ 1949ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉൽപാദനമാണിതെന്ന് യുകെയുടെ സൊസൈറ്റി ഓഫ് മോട്ടർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (എസ്എംഎടി) വ്യക്തമാക്കി.
2024ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇതുവരെ യുകെയിൽ കാർ നിർമാണം ഇടിഞ്ഞത് 12.9 ശതമാനമാണ്. 1953നു ശേഷമുള്ള ഏറ്റവും കുറവ്. വാർത്തയുടെ പൂർണ രൂപം വായിക്കാം https://www.manoramaonline.com/business/business-news/2025/06/28/uk-car-production-output-hits-76-year-low-trump-us-tariff-aston-martin-lotus-aks.html യുഎസിലെ കൈക്കൂലിക്കേസ്: അദാനിമാർക്കുള്ള സമൻസ് ഇന്ത്യയിലെ കോടതിയിലെന്ന് എക്സ്ചേഞ്ച് കമ്മിഷൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി ഗ്രീൻ എനർജി എക്സ്ക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ സാഗർ അദാനി എന്നിവർക്കെതിരെ എടുത്ത കൈക്കൂലിക്കേസിൽ ഇരുവർക്കും ഇതുവരെ സമൻസ് നൽകിയിട്ടില്ലെന്ന് യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ.
കഴിഞ്ഞ നവംബറിലാണ് കൈക്കൂലി ആരോപിച്ച് ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ പ്രമുഖർക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും യുഎസ് നികുതി വകുപ്പും കേസെടുത്തത്. വാർത്തയുടെ പൂർണ രൂപം വായിക്കാം https://www.manoramaonline.com/business/business-news/2025/06/28/gautam-adani-not-served-summons-in-bribery-probe-us-court-sec-sagar-adani-green-aks.html ബാങ്കിടപാടുകൾക്ക് ചെലവേറും, ട്രെയിൻ യാത്ര എളുപ്പമാകില്ല, ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ മാറും : ജൂലൈ മുതലുള്ള ഈ മാറ്റങ്ങളറിയുക വ്യക്തിഗത നികുതിദായകരെയും ബാങ്ക് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
മാറ്റങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പ്ലാൻ ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാക്കും. പാന്‍ അപേക്ഷകള്‍ക്കുള്ള ആധാര്‍ പരിശോധന, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നീട്ടിയ സമയപരിധി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ക്കും വരുത്തിയ പുതുക്കിയ നിരക്കുകള്‍ ലഘുസമ്പാദ്യ പദ്ധതി പലിശ നിരക്ക് തുടങ്ങിയവയിലെല്ലാം ജൂലായ് മുതല്‍ മാറ്റങ്ങള്‍ വരും.
വാർത്തയുടെ പൂർണ രൂപം വായിക്കാം
https://www.manoramaonline.com/business/business-news/2025/06/28/july-month-financial-changes-india.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]