സംസ്ഥാനത്ത് ഇന്ന് വൈകിട്ട് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ ഗ്രാമിന് 110 രൂപ കൂടിയിരുന്നു.
വൈകിട്ട് 5ഓടെ വീണ്ടും 110 രൂപ കൂടി. ഇതോടെ ഗ്രാമിന് ഇന്ന് ആകെ 220 രൂപ വർധിച്ച് വില 13,055 രൂപയായി.
ആദ്യമായാണ് വില 13,000 ഭേദിച്ചത്. പവൻവില ഇന്നാകെ 1,760 രൂപ മുന്നേറി എക്കാലത്തെയും ഉയരമായ 1,04,440 രൂപയിലുമെത്തി.
18 കാരറ്റ് സ്വർണവില ഗ്രാമിന് വൈകിട്ട് 100 രൂപ ഉയർന്ന് 10,830 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപ. അതേസമയം, ഒരു വിഭാഗം വ്യാപാരികൾ മാത്രമാണ് വില കൂട്ടിയത്.
മറ്റുള്ളവർ 22 കാരറ്റ്, 18 കാരറ്റ്, വെള്ളി എന്നിവയ്ക്ക് രാവിലത്തെ വില തന്നെ നിലനിർത്തി.
ശനിയാഴ്ചയായതിനാൽ രാജ്യാന്തര വില ഇന്നലെ വ്യാപാരാന്ത്യത്തിലെ നിരക്കായ 4,534 ഡോളറിൽ തന്നെ തുടരുകയാണ്. അവധി ദിനമായതിനാൽ കറൻസി വിനിമയനിരക്കിലും മാറ്റമില്ല.
എന്നാൽ, മുംബൈ വിപണിവില രാവിലെ ഗ്രാമിന് 14,239 രൂപയായിരുന്നത് ഉച്ചയ്ക്കുശേഷം 14,358 രൂപയിലെത്തി. ഇതാണ് കേരളത്തിൽ ചിലർ വൈകിട്ടും വില കൂട്ടാനിടയാക്കിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

