കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന്11,410 രൂപയിലും പവന് 91,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയുന്ന പ്രവണതയാണിപ്പോൾ.
അടുത്തിടെ രാജ്യാന്തര സ്വർണവില ഔൺസിന് 4,398 ഡോളർ എന്ന റെക്കോർഡ് നിലയിൽ എത്തിയ ശേഷമാണ് തിരുത്തലിലേക്ക് വീണത്.
രാജ്യാന്തര വില കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ശതമാനത്തിലധികം താഴ്ന്നിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ തുടർച്ചയായ മുന്നേറ്റത്തിന് ശേഷമാണ് കഴിഞ്ഞ ആഴ്ച സ്വർണവില ഇടിയാൻ ആരംഭിച്ചത്.
കേരളത്തിൽ കഴിഞ്ഞ ഒക്ടോബർ 24ന് പവന് 91, 200 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. ഒക്ടോബർ 17ന് പവന് 97360 രൂപയിലെത്തിയതാണ് വിലയിലെ സർവകാല റെക്കോർഡ്.
വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഉണ്ടായ കനത്ത ലാഭമെടുപ്പും അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതുമാണ് ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണമായത് എന്ന് വിദഗ്ധർ പറയുന്നു.
എങ്കിലും വിലയിൽ കാര്യമായ കുറവ് ഉടനെ പ്രതീക്ഷിക്കേണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യതയും യുദ്ധ പിരിമുറുക്കങ്ങൾ ഉയരുന്നതുമാണ് സ്വർണം ഇനിയും ഉയർന്നേക്കാം എന്നതിന്റെ സൂചനകൾ.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ വില മുന്നേറാനാണ് സാധ്യത.
വില കുറഞ്ഞതോടെ ഇന്ന് പണിക്കൂലിയും നികുതിയും മറ്റു പ്രോസസിങ് ചാർജുകളും ചേർത്ത് ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 99,000 രൂപയെങ്കിലും നൽകേണ്ടി വരും. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 160 രൂപയായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

