കൊച്ചി ∙ ജിഎസ്ടി ഇളവുകൾ സംസ്ഥാനത്തെ 14 ലക്ഷത്തിലേറെ വരുന്ന ചെറുകിട കച്ചവടക്കാർക്ക് സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രതിസന്ധി.
ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നപ്പോൾ പലരുടെയും കൈവശമുള്ളതു പഴയ സ്റ്റോക്ക് ആണ്. ഇതെല്ലാം വ്യാപാരികൾ പഴയ ജിഎസ്ടി നിരക്കുകളിൽ മൊത്തക്കച്ചവടക്കാരിൽ നിന്നും വിതരണക്കാരിൽ നിന്നും വാങ്ങിയിട്ടുള്ളതാണ്.
വ്യാപാരികൾ നൽകിയ ജിഎസ്ടി ഉപയോക്താക്കളിൽ നിന്നാണ് ഈടാക്കേണ്ടത്. ഈ സ്റ്റോക്കുകൾ പുതിയ നിരക്കുകളിൽ വിറ്റാൽ അവർക്കു ലഭിക്കുന്ന നാമമാത്രമായ ലാഭം കുറയുകയോ അല്ലെങ്കിൽ നഷ്ടമുണ്ടാവുകയോ ചെയ്യും.
പല ഉൽപന്നങ്ങൾക്കും പ്രത്യേകിച്ച്, ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഇപ്പോൾ തന്നെ വളരെ ചെറിയ ലാഭമാണ് കിട്ടുന്നത്. 413 ഉൽപന്നങ്ങളുടെ നികുതി നിരക്കിലാണു മാറ്റം വന്നത്.
ഉയർന്ന ജിഎസ്ടി കൊടുത്തു വാങ്ങിയ ഉൽപന്നങ്ങൾ കുറഞ്ഞ ജിഎസ്ടി നിരക്കിൽ വിൽക്കേണ്ടിവരുമ്പോഴുണ്ടാകുന്ന നഷ്ടം ആരു വഹിക്കുമെന്ന ചോദ്യത്തിനുത്തരമില്ല. കേരളത്തിൽ 14 ലക്ഷം ചെറുകിട
വ്യാപാരികളിൽ 5 ലക്ഷം പേർക്ക് മാത്രമേ ജിഎസ്ടി റജിസ്ട്രേഷനുള്ളൂ.
അതേസമയം, സർക്കാരും കമ്പനികളും ജിഎസ്ടി മാറ്റത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനാൽ ജനങ്ങൾ പുതിയ നിരക്കിൽ സാധനങ്ങൾ കിട്ടണമെന്ന് നിർബന്ധം പിടിക്കുന്നു. ഇത് ചെറുകിട
കച്ചവടക്കാരെ വലിയ സമ്മർദത്തിലാക്കുകയാണ്.
ഇപ്പോൾ തങ്ങളുടെ പക്കലുള്ള സ്റ്റോക്കുകൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ. ജിഎസ്ടി ഇളവുകൾ ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണെന്നു പ്രഖ്യാപിച്ച സർക്കാർ, നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ കൂടുതൽ സമയം നൽകുമോയെന്നു കണ്ടറിയണം.
ഇവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തതുകൊണ്ട് പുതിയ നിരക്കിൽ വിൽപന നടത്താനും നഷ്ടം വന്ന ജിഎസ്ടി തിരിച്ചു തരാമെന്നും സർക്കാരിന് ഇവരോട് പറയാൻ കഴിയുകയില്ല.
ചരക്കുകൾ വിറ്റു തീർക്കാൻ കൂടുതൽ സമയം അനുവദിച്ചാൽ പോലും അത് അവർക്കു വലിയ ഗുണം ചെയ്യണമെന്നില്ല. ചെറുകിട
കച്ചവടക്കാരിൽ പലർക്കും കച്ചവടം കുറവാണ്. അവർ പഴയ നിരക്കിൽ വിൽപന നടത്തുമ്പോൾ ചുറ്റുമുള്ള വലിയ കച്ചവടക്കാരും സൂപ്പർമാർക്കറ്റുകളും പുതിയ നിരക്കിലായിരിക്കും വിൽപന.
കേരളത്തിലെ ചെറുകിട കച്ചവടക്കാർക്കെല്ലാം സമാനമായ പ്രതിസന്ധിയുണ്ട്.
കേരളത്തിൽ ഉൾപ്രദേശങ്ങളിൽ പോലും സൂപ്പർമാർക്കറ്റുകൾ ഉള്ളതുകൊണ്ട് ഇവരുടെ കച്ചവടം തീരെ കുറവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]