ബോളിവുഡിലെ താരറാണികളായ ദീപിക പദുക്കോണും കത്രീന കൈഫും ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുവച്ചപ്പോൾ ഒരാൾക്ക് ലാഭ മധുരം; മറ്റൊരാൾക്ക് നഷ്ടം. ദീപിക പദുക്കോണിന്റെ സ്കിൻകെയർ ബ്രാൻഡായ 82 ഡിഗ്രി ഇ 2024-25 വർഷം നേടിയ വരുമാനം 14.7 കോടി രൂപയാണെന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
തൊട്ടുമുൻവർഷത്തെ 21.2 കോടിയിൽ നിന്ന് കുറഞ്ഞു. അതേസമയം, നഷ്ടം കുറയ്ക്കാൻ കഴിഞ്ഞുവെന്ന ആശ്വാസമുണ്ട്.
2023-24ലെ 23.4 കോടി രൂപയിൽനിന്ന് 12.3 കോടി രൂപയായാണ് നഷ്ടം കുറഞ്ഞതെന്ന് മാതൃകമ്പനിയായ ഡിപികെഎ യൂണിവേഴ്സൽ കൺസ്യൂമർ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.
കഴിഞ്ഞവർഷം കമ്പനിയുടെ ചെലവ് മുൻവർഷത്തെ 47.1 കോടി രൂപയിൽ നിന്ന് 25.9 കോടി രൂപയായി കുറഞ്ഞു. മാർക്കറ്റിങ് ചെലവ് 20 കോടിയിൽ നിന്ന് കുറഞ്ഞത് വെറും 4.4 കോടിയിലേക്ക്.
ബ്രാൻഡിന്റെ ഉൽപന്നങ്ങളെക്കുറിച്ച് ദീപിക തന്നെ തന്റെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 2,500 രൂപ മുതൽ 4,000 രൂപയ്ക്കടുത്തുവരെ വിലവരുന്ന ആഡംബര വിഭാഗത്തിലാണ് 82 ഡിഗ്രി ഇയുടെ ഉൽപന്നങ്ങൾ.
ഫോക്സ്ടെയ്ൽ, എംകഫീൻ, പ്ലം, എസ്റ്റേ ലോഡർ, ലോക്സീടാൻ എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ. അതേസമയം, കത്രീന കൈഫിന്റെ മേക്കപ് ബ്രാൻഡായ കേ ബ്യൂട്ടി (Kay Beauty) മികച്ച ലാഭവും വരുമാനവും നേടുന്നുണ്ട്.
വരുമാനം 45.83% ഉയർന്ന് 88.23 കോടി രൂപയിലെത്തി. ലാഭം 2021-22ൽ 3.9 കോടി രൂപയായിരുന്നെങ്കിൽ 2023-24ൽ 11.3 കോടി രൂപയായി.
എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിന്റെ നൈകയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് കത്രീനയുടെ കേ ബ്യൂട്ടി.
നൈകയ്ക്ക് 51 ശതമാനവും കത്രീനയ്ക്ക് 42 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. നടപ്പുവർഷം വരുമാനം 100 കോടി കവിയുമെന്നാണ് വിലയിരുത്തൽ.
ബോളിവുഡിലെയും ക്രിക്കറ്റിലെയും മറ്റു പ്രമുഖർക്കും ബിസിനസ് സംരംഭങ്ങളുണ്ട്. ഹൃതിക് റോഷന്റെ ലൈഫ്സ്റ്റൈൽ ബ്രാൻഡാണ് എച്ച്ആർഎക്സ്.
സൽമാൻ ഖാന്റെ കമ്പനിയുടെ പേര് ബീയിങ് ഹ്യൂമൻ. വിരാട് കോലിയുടേത് റോങ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

