തിരുവനന്തപുരം∙ ബെംഗളൂരു ആസ്ഥാനമായ വെയില് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ‘രബീന്ദ്രരത്ന പുരസ്കാരം-2025’ന് പ്രമുഖ മലയാളി വ്യവസായി ഡോ.ജെ. രാജ്മോഹൻ പിള്ള അർഹനായി.
ഇന്ത്യൻ ബിസിനസ് മേഖലയിലെ മികച്ച സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. കൊല്ലം സ്വദേശിയായ ഡോ.ജെ.
രാജ്മോഹൻ പിള്ള ബീറ്റ ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായി ‘ബിസ്കറ്റ് കിങ്’ രാജൻ പിള്ളയുടെ സഹോദരനുമാണ്.
1981ലാണ് അദ്ദേഹം കുടുംബ ബിസിനസിൽ ചേരുന്നത്. തുടർന്ന്, കയറ്റുമതി മേഖലയിൽ പ്രവർത്തനം തുടങ്ങിയ ഡോ.
രാജ്മോഹൻ പിള്ളയുടെ നേതൃത്വത്തിൽ ബീറ്റ ഗ്രൂപ്പ് ഭക്ഷ്യ ഉത്പന്നങ്ങൾ (പ്രധാനമായും നട്ട്സ്), കയറ്റുമതി, കൺസൽട്ടിങ്, ഷിപ്പിങ് എന്നിവയിലേക്ക് ആഗോളതലത്തിൽ വ്യാപിച്ചു. ‘ആഗോള കശുവണ്ടി വ്യവസായം’ എന്ന വിഷയത്തിൽ ബിസിനസ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്.
ഭാര്യ വിനീത രാജ്മോഹൻ, മക്കൾ: രാജ്കൃഷ്ണൻ, രാജ്നാരായൺ. ഡിസംബറിൽ ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

