
ന്യൂഡൽഹി ∙ ഉൾക്കടൽ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് ഫ്രഷ് മീനുകൾ ഡ്രോണുപയോഗിച്ച് കരയിൽ എത്തിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച്(ഐസിഎആർ) വികസിപ്പിച്ചു. ഐസിഎആറിന്റെ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ്(സിഐഎഫ്ആർഐ) ഡ്രോണുകൾ തയാറാക്കുന്നത്. പ്രധാനമന്ത്രിയുടെ മത്സ്യ സമൃദ്ധി സഹ് യോജന പദ്ധതിയുടെ 6000 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഡ്രോൺ സാങ്കേതിക വിദ്യ നടപ്പാക്കുന്നത്.
ഒറ്റത്തവണ 100 കിലോഗ്രാം മീനുകൾ വരെ 10 കിലോമീറ്റർ അകലത്തിൽ ഡ്രോണുകൾ വഴി എത്തിക്കാനാവും. ഇതിനായി 3 തരം ഡ്രോണുകളാണ് കൊൽക്കത്തയിലെ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. കടലിൽ നിന്ന് കരയിലേക്കും, ഹാർബറിൽ നിന്ന് വിവിധ കടകൾ/സ്റ്റേറേജ് കേന്ദ്രങ്ങളിലേക്കും, കടകളിൽ നിന്ന് വീടുകളിലേക്കും മീനുകൾ എത്തിക്കാൻ പ്രത്യേകം ഡ്രോണുകൾ ഉപയോഗിക്കും.
മത്സ്യത്തൊഴിലാളികൾക്ക് ഡ്രോണുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകാൻ സ്വകാര്യ കമ്പനികളെയും പദ്ധതിയിലേക്ക് ക്ഷണിക്കുമെന്ന് ഫിഷറീസ് മന്ത്രാലയം സെക്രട്ടറി ഡോ. അഭിലാഷ് ലിഖി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]