നാളികേര ഉൽപാദനം ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില പുതുക്കി. കൊച്ചിയിൽ ക്വിന്റലിന് 300 രൂപ കൂടി വർധിച്ചു. ഡിമാൻഡ് മങ്ങിയതോടെ കുരുമുളക് വില താഴേക്കായി. 400 രൂപ ഇടിഞ്ഞു. കൽപറ്റയിൽ കാപ്പി 2,000 രൂപയുടെ തകർച്ച നേരിട്ടു. ഇഞ്ചിക്ക് മാറ്റമില്ല.

കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല. ഏലത്തിന് ലേല കേന്ദ്രങ്ങളിൽ ഭേദപ്പെട്ട വില കിട്ടുന്നുണ്ട്. റബർ വില രാജ്യാന്തര, ആഭ്യന്തര വിപണികളിൽ കരകയറ്റത്തിന്റെ സൂചന നൽകുന്നു. കേരളത്തിൽ ടാപ്പിങ് സജീവമായിട്ടില്ല. മഴയെ ചെറുക്കാനുള്ള റെയിൻ ഗാർഡ് ഇനിയും പലരും ഒരുക്കിയിട്ടുമില്ല. 

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Gold Price: Coconut oil price surges to record high while black pepper and coffee prices fell.