രാജ്യത്തെ പ്രമുഖ ഐടി ഭീമന്മാരായ ഇൻഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് സലിൽ പരേഖ് 2027 ഏപ്രിൽ ഒന്നിന് ഔദ്യോഗികമായി പടിയിറങ്ങും. ഒൻപത് വർഷത്തോളമായി കമ്പനിയുടെ അമരത്തിരുന്ന് നേതൃത്വം നൽകിയ അദ്ദേഹം, ഇൻഫോസിസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ മേഖലകളിലെ വളർച്ചയ്ക്ക് നിർണായക സംഭാവനകളാണ് നൽകിയത്.
2018 ജനുവരിയിൽ കമ്പനിയുമായി കൈകോർത്ത സലിൽ പരേഖ്, സ്ഥാപകനിരയിൽ ഉൾപ്പെടാതെ ഇൻഫോസിസിന്റെ സിഇഒ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടത്തിനും അർഹനാണ്. അദ്ദേഹത്തിന്റെ വിരമിക്കലിനെ തുടർന്ന് കമ്പനിയുടെ അടുത്ത സിഇഒ സ്ഥാനത്തേക്ക് ആശിഷ് കുമാർ ദാസിനെ (Ashiss Kumar Dash)യാണ് ഔദ്യോഗികമായി നാമനിർദേശം ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

