സ്വർണവില ‘ ’ റിപ്പോർട്ട് വിലയിരുത്തിയതു പോലെ ഇന്നു രാവിലെ കേരളത്തിൽ ‘കത്തിക്കയറി’ റെക്കോർഡിട്ടു. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി.
പവന് 3,960 രൂപയുടെ ഒറ്റക്കുതിപ്പിൽ വില 1,17,120 രൂപയായി.
രാജ്യാന്തരവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളറിലെത്തിയതിനാൽ കേരളത്തിൽ ഇന്ന് സ്വർണവില കുതിക്കുമെന്ന് ഉറപ്പായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട
ഗ്രീൻലൻഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നയതന്ത്ര തർക്കം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയുടെ കുതിപ്പിന് വഴിവയ്ക്കുന്നത്.
ഇന്ത്യൻ രൂപ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ തുടരുന്നതും കേരളത്തിൽ സ്വർണവില കൂടാനിടയാക്കി. രൂപ തളരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടുകയും ഇത് സ്വർണവില നിർണയത്തിൽ പ്രതിഫലിക്കുകയും ചെയ്യും.
∙കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 410 രൂപ മുന്നേറി റെക്കോർഡ് 12,110 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 15 രൂപ ഉയർന്ന് 340 രൂപ.
∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 405 രൂപ ഉയർന്ന് 12,030 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 15 രൂപ വർധിച്ച് 340 രൂപ.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 315 രൂപ ഉയർന്ന് 9,365 രൂപയിലും 9 കാരറ്റിനു വില 205 രൂപ വർധിച്ച് 6,040 രൂപയിലുമെത്തി.
നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ രാജ്യാന്തര വില വൈകാതെ 5,000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ജിഎസ്ടിയും പണിക്കൂലിയും കൂട്ടാതെതന്നെ 1.25 ലക്ഷം രൂപ ഭേദിക്കും. നിലവിൽതന്നെ ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 3% ജിഎസ്ടി, മിനിമം 10% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ഫീസ് എന്നിവപ്രകാരം ഒന്നേകാൽ ലക്ഷം രൂപയിലധികം കൊടുക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

