പ്രായം 43. വിരമിച്ചിട്ട് വർഷം 13.
പക്ഷേ, എല്ലാവരും മറന്നുപോയി. സ്വന്തമായി ഇങ്ങനെയൊരു വിമാനമുണ്ടായിരുന്ന കാര്യം എയർ ഇന്ത്യ ഓർത്തില്ല.
പിന്നീട് എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റയും അതറിഞ്ഞില്ല. ആരാരും ഓർക്കാതെ വിമാനം ഉറങ്ങിക്കിടന്നത് ഒരു ദശാബ്ദക്കാലം.
ഒടുവിൽ, വിമാനത്താവള അധികൃതരാണ് ചോദിച്ചത്: ‘‘ഇതൊന്ന് എടുത്ത് മാറ്റാമോ?’’.
ആ ചോദ്യമെത്തുംവരെ, ഇങ്ങനൊരു വിമാനം സ്വന്തമായുള്ള കാര്യം എയർ ഇന്ത്യ ശ്രദ്ധിച്ചിരുന്നില്ല. 2022ൽ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാർ ടാറ്റാ ഗ്രൂപ്പിന് കൈമാറുമ്പോഴും രേഖകളിലും മറ്റും ഈ വിമാനത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.
ഒടുവിൽ, അടുത്തിടെ വിമാനത്തിന്റെ ഉടമസ്ഥാവകാശം തിരച്ചറിഞ്ഞ എയർ ഇന്ത്യ, അതിനെ വിറ്റഴിച്ചുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
2012 മുതൽ കൊൽക്കത്ത വിമാനത്താവളത്തിലെ പാർക്കിങ് സ്ഥലത്ത് കിടക്കുകയായിരുന്നു ഈ ബോയിങ് 737-200 വിമാനം. കഴിഞ്ഞദിവസം ജീവനക്കാർക്ക് അയച്ച കത്തിൽ എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെൽ വിൽസൻ വിമാനം വിറ്റഴിച്ചകാര്യം വ്യക്തമാക്കി.
ഈ വിമാനം എയർ ഇന്ത്യയുടെ ഭാഗമാണെന്ന് ഈയടുത്ത് മാത്രമാണ് തിരിച്ചറിഞ്ഞതെന്നും കത്തിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
1982ലാണ് ഇന്ത്യൻ എയർലൈൻസ് ഈ വിമാനം സ്വന്തമാക്കുന്നത്. ഇപ്പോൾ 43 വയസ്സായി.
1998ൽ അലയൻസ് എയറിന് പാട്ടത്തിന് കൊടുത്തു. 2007ൽ തിരിച്ചുകിട്ടിയതുമുതൽ ചരക്കുസർവീസിന് പ്രയോജനപ്പെടുത്തി.
പിന്നീട് ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചു. 2022 ജനുവരിയിൽ എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കി.
ജന്മം നൽകിയ ടാറ്റാ തറവാട്ടിലേക്ക് എയർ ഇന്ത്യയുടെ മടക്കം.
2012ൽ വിമാനം പ്രവർത്തനം അവസാനിപ്പിച്ചു. ഡികമ്മിഷൻ ചെയ്തശേഷം ഇതു കുറച്ചുകാലം ഇന്ത്യ പോസ്റ്റ് ഉപയോഗിച്ചിരുന്നു.
സജീവമായിരുന്ന കാലത്ത് വിടി-ഇഎച്ച്എച്ച് എന്നതായിരുന്നു ഈ കുട്ടിവിമാനത്തിന്റെ റജിസ്ട്രേഷൻ കോഡ്. 100 അടി രണ്ടിഞ്ച് അഥവാ 30 മീറ്ററോളം മാത്രമായിരുന്നു വിമാനത്തിന്റെ നീളം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

